എ എസ് ദിനേശ്-
കൊച്ചി:
സോഹന്‍ സീനുലാല്‍, പ്രവീണ്‍ പ്രേം, വിജു കറുമ്പന്, വിഷ്ണു ബാലകൃഷ്ണന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് സുകുമാരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കടല്‍ മീനുകള്‍' എന്ന സിനിമയുടെ ചിത്രീകരണം കളമശ്ശേരി എച്ച് എം ടി കോളനിയില്‍ ആരംഭിച്ചു.
പ്രശസ്ത തിരക്കഥാ കൃത്തും സൂര്യ ടിവി പ്രോഗ്രാം ഹെഡുമായ കെ. ഗിരീഷ് കുമാര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
കളമശ്ശേരി എച്ച് എം ടി കോളനി കൗണ്‍സിലര്‍ സല്‍മ അബുബക്കര്‍ ഫസ്റ്റ് ക്ലാപ്പടിച്ചു.
മാന്‍സ് സിനിമാസിന്റെ ബാനറില്‍ എം അബ്ദുല്‍ സലാം, നസീര്‍ എസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത സീരിയല്‍ സിനിമ താരം രാജീവ് രംഗന് ഒരു വ്യത്യസ്ത വേഷം അവതരിപ്പിക്കുന്നു.
കലാഭവന്‍ റഹ്മാന്, അന്‍സാര്‍ കലാഭവന്‍, ഷാരോണ്‍ ചാലക്കുടി, റോബിന് സ്റ്റീഫന്‍, എം അബ്ദുല്‍ സലാം, നസീര്‍ എസ്, അവറാച്ചന് പുതുശ്ശേരി, മാത്യു ജേക്കബ് (കാനഡ), സജി കൃഷ്ണ, സജേഷ് സുന്ദര്‍, രതീഷ് രാജന്, രജിത് വിപഞ്ചി, സജീദ് പൂത്തലത്ത്, സാബു ഭാസ്കരന്, മനോജ് പി മുരളി, ജോബി നെല്ലിശ്ശേരി, സജി സെബാസ്റ്റ്യന്‍, വിശാല്‍ കൃഷ്ണന്, കെവിന് ഷെല്ലി, അന്‍വര്‍ സാദത്, ജാഫര്‍ കുടുവാ, മുഹമ്മദ് നിഹാല്‍, റോസ് മേരി, ഷാരോണ്‍ സഹിം, മാഗി ജോസി, ശ്രേയ എസ് അജിത്, അന്ന മറ്റു പ്രമുഖ താരങ്ങള്‍. പ്രശസ്ത തീയേറ്റര്‍ സിനിമ അര്‍ട്ടിസ്റ്റ് ജെഫിന് ജോര്‍ജ്, അമേരിക്കന്‍ മോഡലും മലയാളിയുമായ ഷൈന ചന്ദ്രന് എന്നിവരും ഈ സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.
കേരളത്തിലും കാനഡയിലുമായി ചിത്രീകരിക്കുന്ന കടല്മീനുകള് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം യുബോള്‍ഡിന്‍ കെ ജെ നിര്‍വ്വഹിക്കുന്നു.
ശശികല വി മേനോന്, അജിത് സുകുമാരന്‍, മഹേഷ് പോലൂര്, സന്തോഷ് കോടനാട് എന്നിവരുടെ വരികള്‍ക്ക് ശ്രേയ എസ് അജിത്, അജിത് സുകുമാരന്‍ എന്നിവര്‍ സംഗീതം പകരുന്നു.
മധു ബാലകൃഷ്ണന്, അജിത് സുകുമാരന്‍, ശോഭ ശിവാനി, വിപിന്‍ സേവ്യര്‍, ലിബിന് സ്കറിയ, വിജു കറമ്പന്, അനില ദേവി, ശ്രേയ എസ് അജിത് എന്നിവരാണ് ഗായകര്‍.
എഡിറ്റിംഗ്- വെണ്മണി ഉണ്ണികൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹോചിമിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എബ്രഹാം പുതുശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍- ലിജോ കെ എസ്, മേക്കപ്പ്- സുധീഷ് നാരായണ്‍, കൊറിയോഗ്രാഫി- മനോജ് പി മുരളി, സ്റ്റില്‍സ്- വിനോദ് ജയപാല്‍, ഡിസൈന്‍- ഷാജി പാലോളി,
പ്രൊജക്റ്റ് കോ കോര്‍ഡിനേറ്റര്‍- സുനില്‍ സോണറ്റ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സെയ്ദ് മുഹമ്മദ് കാട്ടിക്കുന്ന്, ക്രിയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍- ശ്രുതി സുരേഷ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com