Editor- MM Kamath
കൊച്ചി:
ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രം 'എലോണ്‍' പാക്കപ്പ് ആയി രണ്ടാംദിവസം പൃഥ്വിരാജിന്റെ 'കടുവ'യുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ച്.
കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.
'കടുവയുടെ രണ്ടാം ഷെഡ്യൂളിന് ഇന്ന് തുടക്കം കുറിച്ചു. ഇനി 70 ദിവസം കടുവയുടെ കൂടെ സഞ്ചാരം.വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരുന്നതിനാല്‍ തന്നെ അതിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിങ്ങള്‍ ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും എന്നത്തേയും പോലെ പ്രതീക്ഷിക്കുന്നു.
#Kaduva #SecondSchedule #PrithvirajSukumaran #PrithvirajProductions #MagicFrames' എന്നാണ് ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു.
ഏപ്രില്‍ പകുതിയോടെ ചിത്രീകരണം തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്ചത്തേക്ക് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു.
'ആദം ജോണി'ന്റെ സംവിധായകനും 'ലണ്ടന്‍ ബ്രിഡ്ജ്', 'മാസ്റ്റേഴ്സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹകന്- അഭിനന്ദന് രാമാനുജന്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് 'കടുവ'യുടെ നിര്‍മ്മാണം.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.
ബോളിവുഡ് താരം വിവേക് ഒബ്റോയ് ഒരു പ്രധാന കഥാപാത്രമായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Online PR - CinemaNewsAgency.Com