CNA
ഖത്തര്‍:
വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി 'കാക്കിപ്പട'. ഖത്തര്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.
'കാക്കിപ്പട' ക്രിസ്തുമസ് റിലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ഖത്തറിലെ അല്‍ ബായ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ട് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് 'കാക്കിപ്പട'യുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ബാനറുകളുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്.
വ്യത്യസ്തമായ പ്രമോഷന് പരിപാടികളിലൂടെ ഇതിനകം തന്നെ 'കാക്കിപ്പട' പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
ഷെജി വെലിയകത്ത് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്.
Online PR - CinemaNewsAgency.Com