സി എന്‍ എ-
കൊച്ചി:
വെറും അഞ്ചു മിനിറ്റ് കൊണ്ട് ജീവിതത്തിന്റെ മൂല്യവും സൗന്ദര്യവും ദൃശ്യവല്‍ക്കരിക്കുന്ന ഹ്രസ്വചിത്രം 'നാളെ' വൈറലായി.
റിലീസ് ചെയ്ത ഇതിനോടകം തന്നെ പന്ത്രണ്ട് ലക്ഷം പ്രേക്ഷകരാണ് കണ്ടുകഴിഞ്ഞത്.
നവാഗതനായ രാഹുല്‍ ചക്രവര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രശസ്ത താരം കലാഭവന്‍ ഷാജോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദിയ സെബാസ്റ്റ്യന്‍, അഭിനയ, സൈനുദ്ദീന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
ഹാരിസ് സഫാ, രാഹുല്‍ ചക്രവര്‍ത്തി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് സൂര്യ നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്- മനു എന്‍ ഷാജു, സംഗീതം- നിശാന്ത് തപസ്യ, മേക്കപ്പ്- നിഖില്‍ മുരളി, കല- സന്തോഷ്. - എ എസ് ദിനേശ്.
Online PR - CNA.