എ എസ് ദിനേശ്-
കൊല്ലം:
മനോജ് കെ ജയന്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ബിജു സി കണ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാലവര്‍ഷക്കാറ്റ്'.
'ഛായം', 'തഥാ', 'സാക്ഷി', 'കഥ മൗനമൊഴി', 'ഇരുവഴി തിരിയുന്നിടം' എന്നി ചിത്രങ്ങള്‍ക്കു ശേഷം ബിജു സി കണ്ണന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം കരുവാറ്റയില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന് നിര്‍വ്വഹിച്ചു.
ഷോബി തിലകന്, ജയന് ചേര്‍ത്തല, ആന്റൊ മരട്, ഷിബു തിലകന്, ആദിനാട് ശശി, രാജന് ഇടുക്കി, ലതാ ദാസ്, സുകന്യ, അമല എസ് പല്ലവി, അംബിക മോഹന്‍, മിനി അരുണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എസ് ആര് എം സിനിമാസിന്റെ ബാനറില്‍ സവാദ് പി എ, ഡോക്ടര്‍ റെജി മാത്യു കരുവാറ്റ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
രഞ്ജിത്ത് ദിവാന് നിര്‍വ്വഹിക്കുന്നു.
മജ്ജു രാമന്, സന്തോഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റര്‍- മുകേഷ് മുരളി, ഗാനരചന- സന്തോഷ് അമ്പാട്ട്, സംഗീതം- രാഹുല്‍ സി ഡി, കല- ഗ്ലാറ്റന്‍ പീറ്റര്‍, മേക്കപ്പ്- നീന പയ്യാനയ്ക്കല്‍, വസ്ത്രാലങ്കാരം- ആദി കൃഷ്ണ, സ്റ്റില്‍സ്- ശ്യാം പുളിക്കാനാക്ക്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com