CNA
കൊട്ടാരക്കര:
'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'കനക രാജ്യം' എന്ന പുതിയ ചിത്രം കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വച്ച് തുടക്കമിട്ടു.
അജിത് വിനായക ഫിലിം സിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായി നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് വി നായക അജിത്ത് ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.
വിനായക അജിത്ത് സ്വിച്ചോണ്‍ കര്‍മ്മവും സംവിധായകന് സാഗറിന്റെ പിതാവ് ഹരിക്കുട്ടന് ഫസ്റ്റ് ക്ലാപ്പും നല്കി.
ഇന്ദ്രന്‍സ്, ജോളി, ആതിരാ പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ഉള്‍ക്കൊണ്ട സിനിമ.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ആലപ്പുഴയില്‍ നടന്ന രണ്ടു സംഭവങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് സംവിധായകനായ സാഗര്‍ വ്യക്തമാക്കി.
തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വാണിജ്യ ഘടകങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് അവതരിപ്പിക്കുന്നതെന്ന് സാഗര്‍ പറഞ്ഞു. അതിനനുസരിച്ചുള്ള അഭിനേതാക്കളേയാണ് ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലൊക്കേഷനും അത്തരത്തിലുള്ളതാണ്.
കൊട്ടാരക്കരക്കടുത്തുള്ള ചീരങ്കാവ്, മാറനാട്, എഴുകോണ്‍, നെടുവത്തൂര്‍, കുണ്ടറ, ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.
ഈ പ്രദേശത്തു നടക്കുന്ന ആദ്യ സിനിമാ ചിത്രീകരണവും ഇതാണ്.
മുരളി ഗോപിയും, ഇന്ദ്രന്‍സുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ്, അച്ചുതാനന്ദന്, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങന്‍, രമ്യാ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടണിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരി നാരായണന്റെ വരികള്‍ക്ക് അരുണ്‍ മുരളിധരന് ഈണം പകര്‍ന്നിരിക്കുന്നു.
അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും അജീഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സനു സജീവന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിത്ത് പിരപ്പന്‍കോട്, പ്രൊഡക്ഷന്‍ മാനേജര്‍- അനില്‍ കല്ലാര്‍, പ്രൊഡക്ഷന്‍ എക്സിക്ക്യുട്ടിവ്- ശ്രീജേഷ് ചിറ്റാഴ.
- വാഴൂര്‍ ജോസ്.
ഫോട്ടോ- അജി മസ്ക്കറ്റ്.
Online PR - CinemaNewsAgency.Com