സി എന്‍ എ-
കൊച്ചി:
'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാളും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം 'കനകം കാമിനി കലഹ'ത്തിന്റെ ടീസര്‍ റിലീസായി.
മലയാളത്തില്‍ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്സെര്‍ഡ് ഹ്യൂമറാണ് (Absurd Humour) ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടീസറില്‍ നിന്നും വ്യക്തമാവുന്നു.
വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പില്‍ ഒരു നിശ്ചലദൃശ്യം പോലെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ ഈ ചിന്തയെ ബലപ്പെടുത്തുന്നുണ്ട്. നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് എത്തിയിരിക്കുന്നത്.
നിവിന്‍ പോളിക്കൊപ്പം ഗ്രെയ്സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്, വിന്‍സി അലോഷ്യസ് തുടങ്ങിയവരും കഥാപാത്രങ്ങളാവുന്ന സിനിമ പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്നു.
ഛായാഗ്രഹണം- വിനോദ് ഇല്ലംപള്ളി, എഡിറ്റര്‍- മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്, മ്യൂസിക്- യാക്സന്‍ ഗാരി പെരേര, നേഹ നായര്‍, ആര്‍ട്ട്- അനീസ് നാടോടി, മേക്കപ്പ്- ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്- മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രവീണ്‍ ബി. മേനോന്, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.