CNA
കൊല്ലം:
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച് സാഗര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'കനകരാജ്യം' എന്ന സിനിമയുടെ ചിത്രീകരണം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം ഭാഗങ്ങളിലായി പൂര്‍ത്തിയായിരിക്കുന്നു.
ആലപ്പുഴ പട്ടണത്തില്‍ കുറച്ചു നാള് മുമ്പു നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതാണീ ചിത്രം.
നമ്മുടെ സമൂഹത്തിന്റെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്.
ഇന്ദ്രന്‍സും മുരളി ഗോപിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, ശ്രീജിത്ത് രവി, ലിയോണാ, ആതിരാ പട്ടേല്‍, ഉണ്ണിരാജ്, ജയിംസ് ഏല്യാ, അച്ചുതാനന്ദന്, ഹരീഷ് പെങ്ങന്‍, രാജേഷ് ശര്‍മ്മ, രമ്യാ സുരേഷ്, ജോര്‍ഡി പൂഞ്ഞാര്‍, ശ്രീവിദ്യാ മുല്ലശ്ശേരി, ജോളി, സൈനാ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരി നാരായണന്, മനു മഞ്ജിത്ത്, ധന്യാ സുരേഷ് മേനോന്, എന്നിവരുടെ ഗാനങ്ങള്‍ക്ക് അരുണ്‍ മുരളീധരന് ഈണം പകര്‍ന്നിരിക്കുന്നു.
അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സനു സജീവ്,
പ്രൊഡക്ഷന്‍ മാനേജര്‍- അനില്‍ കല്ലാര്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിത്ത് പിരപ്പന്‍കോട്.
അജിത് വിനായകാ ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
ഫോട്ടോ- അജി മസ്ക്കറ്റ്.
Online PR - CinemaNewsAgency.Com