എ എസ് ദിനേശ്-
കൊച്ചി:
സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ.ജി. രാജന് സംവിധാനം ചെയ്യുന്ന 'കണ്ണാടി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
രാഹുല്‍ മാധവ്, സുധീര്‍ കരമന, വിജയരാഘവന്, റോഷന് ബഷീര്‍, ഷാജു ശ്രീധര്‍, മാമുക്കോയ, തേങ്ങല്‍ ഹാരീസ്, ബാലന് പാറയ്ക്കല്‍, മനു പിള്ള, കനവ് സുരേഷ്, രചനാ നാരായണന്‍കുട്ടി, മാര്‍ഗ്രറ്റ് ആന്റണി, അമൃത മേനോന്, സരയൂ മോഹന്‍, ആനന്ദ ജ്യോതി, അംബിക മോഹന്‍, എസ് ആര് ദീപിക, കോഴിക്കോട് ശാരദ, വത്സല മേനോന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
നടുവട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിര്‍മ്മിക്കുന്ന 'കണ്ണാടി' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം മുഹമ്മദ് കുട്ടി എഴുതുന്നു.
ശ്രീകുമാരന്‍ തമ്പി, പി കെ ഗോപി, മുരുകന് കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് സതീഷ് വിനോദ് സംഗീതം പകരുന്നു. ജയചന്ദ്രന്, സിത്താര എന്നിവര്‍ക്കൊപ്പം പ്രശസ്ത നടന് സിദ്ദിഖ് ഈ ചിത്രത്തില്‍ ഒരു ഗാനമാലപിക്കുന്നു.
പ്രൊഡകഷന്‍ കണ്ട്രോളര്- സക്കീര്‍ ഹുസൈന്, കല- സൂര്യചന്ദ്രന്, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- കാഞ്ചന് മുള്ളൂര്‍ക്കര, ചീഫ് അസോസിയേറ്റ് ഡയറക്റടര്‍- കമല്‍ കുപ്ലേരി, അസിസ്റ്റന്റ് ഡയറക്ടര്‍- ഫെബിന്, മാര്ട്ടിന് ബെയ്സല്‍, വിഷ്ണു ചന്ദ്രന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജയരാജ് വെട്ടം, പ്രൊഡക്ഷന്‍ മാനേജര്‍- ജോബി ആന്റണി, പി ആര് ഒ- എ എസ് ദിനേശ്.