അഞ്ജു അഷറഫ്-
പാലക്കാട് :
സിദ്ധിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണാടിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
നടുവട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിര്‍മ്മിക്കുന്ന 'കണ്ണാടി' എ.ജി. രാജന് സംവിധാനം ചെയ്യുന്നു. രാഹുല്‍ മാധവ്, സായ്കുമാര്, സുധീര്‍ കരമന, ശ്രീരാമന്, മാമുക്കോയ, രചന നാരായണന് കുട്ടി, ധന്യശ്രി, മാര്‍ഗ്രറ്റ്, അമൃത തുടങ്ങിയവരാണ് കണ്ണാടിയിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
മുഹമ്മദ് കുട്ടി തിരക്കഥ സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം- ഉത്പല്‍ വി നായനാര്‍, പ്രൊഡകഷന്‍ കണ്ട്രോളര്- സക്കീര്‍ ഹുസൈന്.
'കണ്ണാടി'യുടെ ചിത്രീകരണം പാലക്കാടും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയാവും.
Online PR - CNA.