മനോജ് പി.ടി.-
പയ്യന്നൂര്‍ :
'കറ' എന്ന ഹ്രസ്വചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റിലീസിങ്ങിന് മുമ്പ് തന്നെ ശ്രദ്ധയാകര്‍ഷിച്ച അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'കറ'യുടെ ടീസറും മികച്ച പ്രതികരണം നേടുകയാണ്. വിമുക്തി മിഷന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സതീശന് കടന്നപ്പള്ളി ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്. RISHIRUD FILMS യൂട്യൂബ് ചാനലില്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ സിനിമ റിലീസ് ചെയ്യുമെന്ന് സംവിധായകന് അറിയിച്ചു.
സ്വന്തം ശരികേടുകള്‍ ഭദ്രമായി ഒളിപ്പിച്ചുവെച്ച് ശരിയെപ്പറ്റി സംസാരിക്കുകയും മറ്റുള്ളവരുടെ തെറ്റുകളെ പര്‍വതീകരിക്കുകയും ചെയ്യുന്ന സമകകാല രാഷ്ട്രീയസാമൂഹ്യ ജീവിത പരിസരത്തെ സിനിമ അഭിസംബോധന ചെയ്യുന്നുണ്ട്. കപട മനുഷ്യപ്പറ്റിന്റെ പ്രഭാപൂരിതമായ വര്‍ത്തമാനത്തില്‍ നീന്തിക്കളിക്കുന്ന കപടമായ ജീവിത പരിസരം 'കറ'യിലൂടെ വായിച്ചെടുക്കാം. സമൂഹത്തിനു മുന്നില്‍ ഒരാള്‍ സ്വയം എങ്ങനെ അവതരിപ്പിക്കുന്നു എന്നതല്ല മറിച്ച് സമൂഹം എങ്ങിനെ തന്നെ കാണുന്നു എന്നതും പ്രസക്തമാകണം എന്ന് പ്രശ്നം മറന്നു പോകുന്ന താക്കോല്‍ കൂട്ടത്തെ മുന്‍നിര്‍ത്തി സിനിമ പറയുന്നു. തെറ്റുകള്‍ക്കിടയിലെ ശരിയേയും കാണാനാണ് ശ്രമമെന്ന് സതീശന് സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
ഉദയന്‍ കൊടക്കാരന്‍, ഗിജില്‍ പയ്യന്നൂര്‍, ഷിജു പീറ്റര്‍, ഷാജി ഷാ തുടങ്ങിയവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍.