സി എന്‍ എ-
പാലക്കാട് :
മലയാളത്തില്‍ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന 'കരുവ്'ന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും പാലക്കാട് കാവശ്ശേരിയില്‍ നടന്നു.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ശ്രീഷ്മ ആര് മേനോനാണ് നിര്‍വ്വഹിക്കുന്നത്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് 'കരുവ്' നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ആലത്തൂര്‍ എ.എല്‍.എ കെ.ഡി പ്രസേനന്‍, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ്,നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ തുടങ്ങിയവര്‍ വിശിഷ്ഠാതിഥികളായിരുന്നു.
ആദ്യമായി ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായികയാവുന്നു എന്ന പ്രത്യേകതയും 'കരുവ്' എന്ന ചിത്രത്തിനുണ്ട്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഹാരി മോഹന്‍ദാസ് എഡിറ്റിങ്ങും, റോഷന് സംഗീതവും നിര്‍വ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൗഡില്യ പ്രൊഡക്ഷന്‍സ്, പ്രോജക്ട് ഡിസൈനര്‍- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് പറവൂര്‍, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരന്, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരണ്‍ പെരുമ്പാവൂര്‍, പി.ആര്.ഒ- പി. ശിവപ്രസാദ്, സ്റ്റില്‍സ്- വിഷ്ണു രഘു, ഡിസൈന്‍- അരുണ്‍ കൈയ്യല്ലത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പുതുമുഖങ്ങളെ കൂടാതെ കണ്ണന് പട്ടാമ്പി, പെരുമുടിയൂര്‍ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പൂര്‍ണ്ണമായും പാലക്കാടും സമീപപ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.