Editor- MM Kamath
കൊച്ചി:
പ്രശസ്ത ചലച്ചിത്ര പിണനിഗായകന്‍ പ്രദീപ് പള്ളുരുത്തി, സലിന് കൈതാരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ പ്രിയന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'കാശി' റിലീസായി.
റിലാക്സ് സിനിമാസിന്റെ ബാനറില്‍ ശാരീ സലിന് നിര്‍മ്മിക്കുന്ന 'കാശി'യില്‍ രാജേഷ് പാണാവള്ളി, ചിത്ര പൈ, വിജയന് പള്ളുരുത്തി, ജെ പി, ആരകുന്നം, സിറില്‍, ഹാരിസ് നൈന്ന, തുടങ്ങിയവരും അഭിനയിക്കുന്നു.
കൊലപാതക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന കാശി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ജയില്‍ വാര്‍ഡനും എഴുത്തുകാരനുമായ സഹജന്റെ യാത്രയാണ് 'കാശി'യില്‍ ലാല്‍ പ്രിയന് ദൃശ്യവല്‍ക്കരിക്കുന്നത്.
അനില്‍ ചാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ഗാനരചനയും സംഗീത സംവിധാനവും പ്രദീപ് പള്ളുരുത്തി നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് & ഡിഐ- ഇബ്രു എഫ്എക്സ്, ബിജിഎം- ധനുഷ്, കല- അനീഷ് പിറവം, ക്രീയേറ്റീവ് ഡയറക്ടര്‍- വിനു കുമാര്‍, ക്യാമറ അസോസിയേറ്റ്- ശ്യാം വടകര, വസ്ത്രാലങ്കാരം- ശാരീ സലിന്, മേക്കപ്പ്- ശ്രുതി മിഥുന്, കോര്‍ഡിനേറ്റര്‍- സുഭയന്‍, പ്രോജക്ട് ഡിസൈനര്‍- വാഹിദ് റഹീം, ഡിസൈനര്‍- പ്രസാദ് ശിവറാം, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.
Online PR - CinemaNewsAgency.Com