CNA
കൊച്ചി:
ബിജു മേനോന്, മേതില്‍ ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'മേപ്പടിയാന്' എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'കഥ ഇന്നുവരെ' യുടെ ചിത്രീകരണം പൂര്‍ത്തിയായി.
അനു മോഹന്‍, നിഖില വിമല്‍, ഹക്കീം ഷാജഹാന്, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക എത്തുന്നു. ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ആദ്യമായി മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത് വിഷ്ണു മോഹന്‍ ചിത്രത്തിലൂടെയാണ്.
ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നുള്ള പ്ലാന്‍ ജെ സ്റ്റുഡിയോസ്, വിഷ്ണു മോഹന്റെ വിഷ്ണു മോഹന്‍ സ്റ്റോറീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിന്‍ സിനിമാസും നിര്‍മ്മാണ പങ്കാളികളാണ്.
ഛായാഗ്രഹണം- ജോമോന് ടി ജോണ്‍, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, സംഗീതം- അശ്വിന് ആര്യന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ്- ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, മേക്കപ്പ്- സുധി സുരേന്ദ്രന്, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, സൗണ്ട് ഡിസൈന്‍-
ടോണി ബാബു, സ്റ്റില്‍സ്- അമല്‍ ജെയിംസ്, ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്, പ്രൊമോഷന്‍സ്- 10 ജി മീഡിയ.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ റിലീസ് ചെയ്യുന്നതാണ്. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com