CNA
കൊച്ചി:
യുവതാരങ്ങള്‍ അണിനിരക്കുന്ന 'കട്ടീസ് ഗ്യാങ്' എന്ന കളര്‍ഫുള്‍ എന്റര്‍ടൈനര്‍ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
വിവേക് മുഴക്കുന്ന് എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്ന് ആലപിച്ച 'പുലരിയില്‍ ഒരു പൂവ്...' എന്ന ഗാനമാണ് റീലിസായത്.
മനോരമ മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്.
ഉണ്ണി ലാലു, സജിന്‍ ചെറുകയില്‍, അല്‍ത്താഫ് സലീം, വരുണ്‍ ധാര, സ്വാതി ദാസ് പ്രഭു എന്നിവര്‍ അഭിനയിച്ച 'കട്ടീസ് ഗ്യാങ്' പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം വിജയം തുടരുകയാണ്.
തമിഴ് സിനിമയിലെ ശ്രദ്ധേയനായ യുവനടന് സൗന്ദര്രാജന് 'കട്ടിസ് ഗ്യാങി'ലൂടെ മലയാളത്തിലെത്തുന്നു. രാജ് കാര്‍ത്തിയുടെ തിരക്കഥയില്‍ നവാഗതനായ അനില്ദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കേരളവും ചെന്നൈയും പശ്ചാത്തലമാകുന്ന ഈ സിനിമ ഓഷ്യാനിക് മൂവീസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ ആണ് നിര്‍മ്മിച്ചത്.
പ്രമോദ് വെളിയനാട്, മൃദുല്‍, അമല്‍രാജ് ദേവ്, വിസ്മയ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
നാട്ടിന്‍പുറത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും അതിലൊരാളുടെ സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ പുതുമയുള്ള കഥാമുഹൂര്‍ത്തങ്ങള്‍ കൊണ്ടും അപ്രതീക്ഷിതമായ വഴിത്തിരിവുകളാലും പ്രേക്ഷകരെ വിസ്മയിപ്പിച്ചു എന്നാ ണ് വിലയിരുത്തല്‍.
നിഖില്‍ വി നാരായണന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജിബാല്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എഡിറ്റര്‍- റിയാസ് കെ ബദര്‍, ഗാനരചന- റഫീഖ് അഹമ്മദ്, വിവേക് മുഴക്കുന്ന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജ് കാര്‍ത്തി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശശി പൊതുവാള്, പ്രോജക്ട് ഡിസൈന്‍-രാജീവ് ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്രീനു കല്ലേലില്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, മേക്കപ്പ്- ഷാജി പുല്പള്ളി, വസ്ത്രാലങ്കാരം- സൂര്യ, സ്റ്റില്‍സ്- ടി ആര് കാഞ്ചന്, പരസ്യകല- പ്രാണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജീവ് ഷെട്ടി, റിയാസ് ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍- സജില്‍ പി സത്യനാഥന്, രജീഷ് രാജന്, സംവിധാന സഹായികള്‍- അശ്ബിന്‍ ജോജോ, അനീഷ് മാത്യു അഭിലാഷ് വി ആര്, ആക്ഷന്‍- ആല്വിന് അലക്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുരേഷ് മിത്രക്കരി, പ്രൊഡക്ഷന്‍ മാനേജര്‍- രാംജിത്ത്.
ആനക്കട്ടി, പൊള്ളാച്ചി, ഹൈദ്രാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു 'കട്ടീസ് ഗ്യാങി'ന്റെ ചിത്രീകരണം.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com