CNA
കൊച്ചി:
MACTA യും CLSLഉം ചേര്‍ന്നു എറണാകുളത്തു സംഘടിപ്പിച്ച 'കാഴ്ച സിനിമ ക്യാമ്പ് 23' മൂന്നു ദിവസത്തെ ചലച്ചിത്ര പഠന ക്യാമ്പ് വൈറ്റില മെര്‍മെയ്ഡ് ഹോട്ടലില്‍ വെച്ച്, ഫെഫ്ക ജനറല്‍ സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
മാക്ട ചെയര്മാന് മെക്കാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര സംവിധായകന് സിദ്ദിഖ് ക്യാമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു. തുടര്‍ന്നുള്ള ക്ലാസ്സുകള്‍ക്ക് മെക്കാര്‍ട്ടിനും സന്തോഷ് വിശ്വനാഥും നേതൃത്വം നല്കി.
Online PR - CinemaNewsAgency.Com