CNA
തിരു:
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും.
നാളെ(27-05-2022) വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു.
മത്സരത്തിനെത്തിയ 142 സിനിമകള്‍ 2 പ്രാഥമിക ജൂറികള്‍ കണ്ട ശേഷം മികച്ച 40-45 ചിത്രങ്ങള്‍ അന്തിമ ജൂറിക്കു വിലയിരുത്താന്‍ വിടുകയായിരുന്നു.
മമ്മൂട്ടി, മകന് ദുല്‍ഖര്‍ സല്മാന്, മോഹന്‍ലാല്‍, മകന് പ്രണവ് എന്നിവരുടെ ചിത്രങ്ങള്‍ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത.
ഇവര്ക്കൊപ്പംഇന്ദ്രന്സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്.
പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്, ദിലീപ്, ബിജു മേനോന്, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, ആസിഫ് അലി, നിവിന്‍ പോളി, സൗബിന് ഷാഹിര്‍, സണ്ണി വെയ്ന്‍, അനൂപ് മേനോന്, ഉണ്ണി മുകുന്ദന് തുടങ്ങിയവരുടെ ചിത്രങ്ങളും അവര്‍ഡിനായി മത്സരിക്കുന്നുണ്ട്.