സി എന്‍ എ-
തിരു:
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്ന സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2019 ലേക്ക് അപേക്ഷ ക്ഷണിച്ചു.
മത്സരവിഷയം: 'കേവിഡ് മാറ്റിയെഴുതിയ ജീവിതം'
ലഭിക്കുന്ന എന്‍ട്രികളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 25,000 രൂപ വീതം സമ്മാനം നല്‍കും കൂടാതെ ഓരോ ജേതാവിനും സാക്ഷ്യപത്രവും ശില്പവും ലഭിക്കും. പത്തുപേര്‍ക്ക് പ്രോത്സാഹനസമ്മാനം ആയി 2500 രൂപ വീതവും സാക്ഷ്യപത്രവും നല്‍കും.
നിബന്ധനകള്‍
1. സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡില്‍ ഓരോ വര്‍ഷവും വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കിയുള്ള ഫോട്ടോകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഈ വര്‍ഷത്തെ വിഷയം 'കോവിഡ് മാറ്റിയെഴുതിയ ജീവിതം'. കേരള പശ്ചാത്തലമായ ഫോട്ടോഗ്രാഫുകള്‍ക്ക് മുന്‍ഗണന.
2. മത്സരത്തിന് ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം നിലവാരമില്ലാത്ത ഫോട്ടോകള്‍ മത്സരത്തിന് പരിഗണിക്കില്ല.
3. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
4. സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി ജോലി ചെയ്യുന്നവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയില്ല.
5. ഫോട്ടോഗ്രാഫറുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്.
6. കൃത്രിമ ഫോട്ടോകള്‍ എന്‍ട്രിയായി സ്വീകരിക്കുന്നതല്ല. ഫോട്ടോകളില്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള അതിവിദഗ്ധ എഡിറ്റിംഗ് അനുവദിനീയമല്ല.എന്നാല്‍ അത്യാവശ്യം വേണ്ടുന്ന ക്രോപ്പിംഗ് നിറവ്യതിയാനം എന്നിവ യഥാര്‍ത്ഥ ഫോട്ടോയുടെ ആധികാരികതയും വിശ്വാസ്യതയും ഹനിക്കാതെ നടത്താവുന്നതാണ്.
7. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ ശീര്‍ഷകവും ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം സ്ഥലം എന്നിവ നല്‍കേണ്ടതാണ്. പരമാവധി 30 വാക്കുകള്‍. മലയാളത്തിലാണ് അടിക്കുറിപ്പ് എങ്കില്‍ യൂണികോഡ് ഫോണ്ട് ഉപയോഗിക്കണം.
8. മത്സരത്തില്‍ എന്‍ട്രികള്‍ ആയി ലഭിക്കുന്ന ഫോട്ടോഗ്രാഫുകള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാന്‍ അധികാരം ഉള്ളതായിരിക്കും.
9. ലഭിക്കുന്ന എന്‍ട്രികളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 25,000 രൂപ വീതം സമ്മാനം നല്‍കും കൂടാതെ ഓരോ ജേതാവിനും സാക്ഷ്യപത്രവും ശില്പവും ലഭിക്കും. പത്തുപേര്‍ക്ക് പ്രോത്സാഹനസമ്മാനം ആയി 2500 രൂപ വീതവും സാക്ഷ്യപത്രവും നല്‍കും.
10. കുറഞ്ഞത് നാല് പേരടങ്ങിയ ഒരു ജഡ്ജിംഗ് കമ്മിറ്റി ആയിരിക്കും വിജയിയെ തീരുമാനിക്കുക. കമ്മിറ്റിയില്‍ ഒരു ചെയര്‍മാനും മൂന്ന് അംഗങ്ങളും ഉണ്ടായിരിക്കും. ഭൂരിപക്ഷ അഭിപ്രായപ്രകാരം ആയിരിക്കും വിജയികളെ കണ്ടെത്തുക. കമ്മിറ്റിയിലെ നാല് അംഗങ്ങളില്‍ ഒരാള്‍ മെമ്പര്‍ സെക്രട്ടറി കൂടിയായിരിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരിക്കും കമ്മിറ്റിയിലെ മെമ്പര്‍ സെക്രട്ടറി.
11. മത്സരവുമായി ബന്ധപ്പെട്ട ഒരുവിധത്തിലുമുള്ള കത്തിടപാടുകളും അനുവദനീയമല്ല.
12. ഫോട്ടോഗ്രാഫി അവാര്‍ഡുമായി ബന്ധപ്പെട്ട് എല്ലാ വ്യവഹാരങ്ങളും തിരുവനന്തപുരം ജൂറിസ്ഡിക്ഷന് ആയിരിക്കണം.
13. ഫോട്ടോഗ്രാഫി അവാര്‍ഡുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ തായിരിക്കും.
14. അവാര്‍ഡിനര്‍ഹമായ എന്‍ട്രികള്‍ ലഭിക്കാതെ വന്നാല്‍ അവാര്‍ഡ് നല്കാതിരിക്കാന് ഉള്ള അധികാരം സര്‍ക്കാരിന് ഉണ്ടായിരിക്കും.
രജിസ്ട്രേഷനും സമര്‍പ്പിക്കലുകളും 07-01-2021 1:00 PM ന് തുടങ്ങും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.statephotographyaward.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കൂ.
Address:
Director,
Information & Public Relations Department,
South Block, Government Secretariat,
Thiruvananthapuram -695 001, Kerala.
Ph: 0471-2327782, 2518443.