CNA
കൊല്ലൂര്‍:
കുടുംബ ബന്ധങ്ങളുടെ വിശാലവും സങ്കുചിതവുമായ അനുഭവതലങ്ങളെ ചിരിയുടെയും ചിന്തയുടെയും പിന്‍ബലത്തില്‍ കണ്ണിചേര്‍ത്ത് അവതരിപ്പിക്കുന്ന പുതിയ ചിത്രം 'കെട്ടുകാഴ്ച്ച' സുരേഷ് തിരുവല്ല രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്നു.
സുരേഷ് തിരുവല്ല ഒരുക്കുന്ന നാലാമത് ചിത്രമാണ് 'കെട്ടുകാഴ്ച്ച'. 'കുപ്പിവള', 'ഓര്‍മ്മ', 'നാളേയ്ക്കായ്' തുടങ്ങിയവയായിരുന്നു മുന്‍കാല ചിത്രങ്ങള്‍.
പുതുമയുള്ള മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം തീര്‍ത്തുമൊരു ഫാമിലി എന്റര്ടെയ്നറായിരിക്കും. ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തില്‍ നടന്നു.
പുതുമുഖം അര്ജുന് വിജയ് ആണ് നായകന്. സലിംകുമാര്‍, ഡോ.രജിത്കുമാര്‍, മുന്‍ഷി രഞ്ജിത്, രാജ്മോഹന്‍, എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തില്‍ അണിചേരുന്നു.
ബാനര്‍- സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം- സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിജയന് പള്ളിക്കര, ഛായാഗ്രഹണം- ഇന്ദ്രജിത്ത്, എഡിറ്റിംഗ്- ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡി മുരളി, ഗാനരചന- ജയദാസ് ആറ്റുകാല്‍, സുരേഷ്ബാബു നാരായണ്‍, സംഗീതം- രാജു വലിയശാല, സുരേഷ്ബാബു നാരായണ്‍, ആലാപനം- രവിശങ്കര്‍, ആര്‍ദ്ര, സ്നേഹ, ജബല്‍, സെല്‍ബി, കല- അഖിലേഷ്, ചമയം- സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യൂം- സൂര്യ ശ്രീകുമാര്‍, പശ്ചാത്തലസംഗീതം- രാജീവ് ശിവ, സ്റ്റുഡിയോ- ചിത്രാഞ്ജലി തിരുവനന്തപുരം, ഡിസൈന്‍സ്- സാന്റോ വര്‍ഗ്ഗീസ്, സ്റ്റില്‍സ്- ഷാലു പേയാട്, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com