CNA
തിരു:
'പ്ലസ് ടു', 'ബോബി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
എസ്വി പ്രൊഡക്ഷന്‍ സിന്റ ബാനറില്‍ ഷെജി വലിയകത്ത് ഈ ചിത്രം നിര്‍മ്മിക്കുന്നു.
പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
നിരഞ്ജ് മണിയന് പിള്ള രാജു, അപ്പാനി ശരത്ത്, ആരാധിക, സുജിത് ശങ്കര്‍, മണികണ്ഠന് ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് (രാഷസന്‍ ഫെയിം), സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. സംഗീതം- ജാസി ഗിഫ്റ്റ്, ഛായാഗ്രഹണം- പ്രശാന്ത് കൃഷ്ണ, കലാസംവിധാനം- സാബുറാം, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യൂം ഡിസൈന്‍- ഷിബു പരമേശ്വരന്, നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്, നിര്‍മ്മാണ നിര്‍വ്വഹണം- എസ് മുരുകന്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com