സി എന്‍ എ-
കൊച്ചി:
ഫണ്റ്റാസ്റ്റിക്ക് ഫിലിംസിന്റെ ആദ്യ വെബ് സീരീസ് 'കിളി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ട്രൈയിലര്‍ നാളെ വൈകുന്നേരം 6 മണിക്ക് എത്തും.
നടനും സംവിധായകനുമായ വിഷ്ണു ഗോവിന്ദന് തിരക്കഥ എഴുതി സംവിധാനം ചെയുന്ന 'കിളി' മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ബ്ഡജറ്റ് ഏറിയതാണ്.
'ഹിസ്റ്ററി ഓഫ് ജോയ്'ക്ക് ശേഷം വിഷ്ണുവിന്റെ സംവിധാന സംരംഭമാണ് 'കിളി'. 'ലൗ ആക്ഷന്‍ ഡ്രാമ', 'സാജന് ബേക്കറി' എന്നി ചിത്രങ്ങള്‍ക്ക് ശേഷം അജു വര്‍ഗ്ഗീസ്, വൈശാഖ് സുബ്രഹമണ്യം, ധ്യാന്‍ ശ്രീനിവാസന് എന്നിവരും ഫണ്റ്റാസ്റ്റിക്ക് ഫിലിംസിന്റെ കൂടെ മൈ ഡെസിഗ്നേഷന്‍ സ്റ്റുഡിയോവും ചേര്‍ന്നാണ് 'കിളി' വെബ് സീരീസ് നിര്‍മ്മിക്കുന്നത്. അജുവര്‍ഗ്ഗീസ്, വിശാഖ് നായര്‍, ശ്രീജിത്ത് രവി, ആര് ജെ മാത്തുക്കുട്ടി, കര്‍ത്തിക്ക് ഷങ്കര്‍, വിഷ്ണു ഗോവിന്ദന്, ആനന്ദ് മന്മന്ദന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോവിഡും ലോക്ക്ഡൗണും കഥാപശ്ചാത്തലമാകുന്ന ഈ സീരീസ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിനിമാറ്റിക്ക് ക്വാളിറ്റിയില്‍ പൂര്‍ത്തികരിച്ചത്.
എബ്രഹാം ജോസഫ് ഛായാഗ്രഹണം, ലൈന്‍ പ്രൊഡ്യൂസര്‍ ആഷ്ലി ഐസക്ക് എബ്രഹാം, ശ്രീജിത്ത് ബി, ആനന്ദ് മന്മദന്, ജിതിന് ഐസക്ക് തോമസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നു. ശ്രീജിത്ത് ബി ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, ബിനീഷ് ഭാസ്കരന് എഡിറ്റിംഗ്, നീരജ് സുരേഷ് സംഗീതം.
ഒരു കൂട്ടം ഭ്രാന്തന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ഭ്രാന്തന് സംഭവങ്ങളുടെ പരമ്പരയാണ് 'കിളി'. ഈ ഇരുണ്ട കോവിഡ് സമയത്ത് നമുക്ക് എല്ലാവര്ക്കും കുറച്ചു നര്‍മ്മം ആവശ്യമില്ലേ. അത്തരം നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന വെബ് സീരിസാണ് 'കിളി'.