സി എന്‍ എ-
കൊച്ചി:
ഒരു കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്നു. എന്നാല്‍ ഇന്ന് കൊച്ചി ആണ്. താരങ്ങളും താരങ്ങളാകാന്‍ മോഹിക്കുന്നവരും കൊച്ചിയെ വാരിപ്പുണരുന്നു. സിനിമ മോഹവുമായി കൊച്ചിയിലേക്ക് വണ്ടി കയറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങിയവരും പൊലിഞ്ഞു പോയവരും ഏറെയാണ്.
സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കണ്ണീരും കിനാക്കളും നര്‍മ്മത്തില്‍ ചാലിച്ച് അണിയിച്ചൊരുക്കുന്ന ഒരു മുഴുനീള സസ്പെന്‍സ് ത്രില്ലറാണ് 'കൊച്ചിയുടെ താരങ്ങള്‍'.
മാപ്പിളപ്പറമ്പില്‍ ഫിലിംസിന്റെ ബാനറില്‍ എം.ജി. സജു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം എന്‍.എന്‍. ബൈജു നിര്‍വ്വഹിക്കുന്നു. കോ. പ്രൊഡ്യൂസര്‍- ഉദയധരന്, ക്യാമറ- ആര്.ജയേഷ്, കഥ, തിരക്കഥ- യതീഷ്ശിവന്‍, എഡിറ്റര്‍- വിപിന്‍, സംഗീതം- ജോസി ആലപ്പുഴ, സജിവ് മംഗലത്ത്, ഗാനരചന- ഡി.ബി അജിത്, അനില്‍ കരുവാറ്റ, രമ അന്തര്‍ജനം, ജീന, ആലാപനം- എം.ജി ശ്രീകുമാര്‍, മധുബാലകൃഷ്ണന്, മൃദുലാ വാര്യര്‍, സാലി ബഷീര്‍, പശ്ചാത്തല സംഗീതം- ജോസി ആലപ്പുഴ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ക്ലെമന്റ് കുട്ടന്, പ്രൊഡക്ഷന്‍ മാനേജര്‍- പങ്കജാക്ഷന് കായംകുളം, വസ്ത്രാലങ്കാരം- വസന്തകുമാര്‍, കലാസംവിധാനം- സുമോദ് കോലഞ്ചേരി,
മേക്കപ്പ്- സുരേഷ് മാവേലിക്കര, സംവിധാന സഹായികള്‍- ശാലു എസ്. ജോര്‍ജ്, സജേഷ് ജവഹര്‍, കവിതാ വിശ്വനാഥ്, സജി രാഘവന്, ഷാജഹാന് തറവാട്ടില്‍, സുശാന്ത് എം സുന്ദരന്‍, പി.ആര്.ഒ- അയ്മനം സാജന്.
ദേവന്, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, ജയന് ചേര്‍ത്തല, രമേശ് വലിയശാല, മധുസൂദനന്, സാജു കൊടിയന്‍, കോബ്രാ രാജേഷ്, ആദിത്യന് ആദിദേവ്, ഹരിന്ദ്രനാഥ് മുന്‍ഷി, വിവേക്ഹരി, ഡോ.സുബ്രു, അഭിജോയ്, രതീഷ് സാരംഗി, ഭാമ അരുണ്‍, ഗാത്രി വിജയ്, കനകലത, അംബികാ മോഹന്‍, സീമ ജി. നായര്‍, ശിവലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നു.
കൊച്ചി, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ 'കൊച്ചിയുടെ താരങ്ങള്‍' ഉടന്‍ തീയേറ്ററിലെത്തും.