CNA
തിരു:
നടന് കൊച്ചുപ്രേമന് (68) അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
നാടകങ്ങളിലൂടെ സിനിമാരംഗത്തെത്തിയ കൊച്ചു പ്രേമന് 250 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
'ഏഴുനിറങ്ങള്‍' ആണ് ആദ്യ സിനിമ. 'ഗുരു', 'തിളക്കം', 'ദില്ലിവാല രാജകുമാരന്', 'കല്യാണരാമന്', 'തെങ്കാശിപ്പട്ടണം', 'ഛോട്ടാമുംബൈ', 'ലീല', 'ഓര്‍ഡിനറി', 'മായാമോഹിനി', 'പാപ്പീ അപ്പച്ചാ', 'കൊച്ചാള്‍' തുടങ്ങിയവയാണ് മറ്റുപ്രധാനചിത്രങ്ങള്‍.
നാടകങ്ങള്‍ക്കും സിനിമയ്ക്കും പുറമേ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു.
തിരുമല വലിയവിള 'ചിത്തിര'യിലാണ് കൊച്ചുപ്രേമന് താമസിച്ചിരുന്നത്.
തിരുവനന്തപുരത്ത് വലിയവിളയിലാണ് കൊച്ചുപ്രേമന്റെ ജനനം. അച്ഛന് ശിവരാമശാസ്ത്രികള്‍ സ്കൂള്‍ അധ്യാപകനായിരുന്നു. അമ്മ ടി.എസ്. കമലമ്മ സംഗീതജ്ഞ. മണക്കാട് എം.ബി.കോളജില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിച്ചു. പഠിക്കുന്ന കാലത്തുതന്നെ അടൂര്‍ പങ്കജത്തിന്റെ ജയ തിയറ്റേഴ്സില്‍ ചേരുകയായിരുന്നു.
നടി ഗിരിജാ പ്രേമനാണ് ഭാര്യ. മകന് ഹരികൃഷ്ണന്.