CNA
കൊച്ചി:
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'കൂമന്' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
അനന്യാ ഫിലിംസ് ആന്റ് മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ആല്വിന് ആന്റണിയും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മനു പത്മനാഭന്, ജയചന്ദ്രന് കല്ലടുത്ത്, എയ്ഞ്ചലീനാ ആന്റണി. എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേര്‍സ്.
യുവനിരയിലെ ശ്രദ്ധേയനായ നടന് ആസിഫ് അലിയാണ് നായകന്.
വിശാലമായ ക്യാന്‍വാസില്‍ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തിയും വലിയ മുതല്‍ മുടക്കോടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം.
ജിത്തുവിന്റെ കഴിഞ്ഞ മൂന്നു ചിത്രങ്ങളിലേയും നായകന് മോഹന്‍ലാല്‍ ആയിരുന്നു. 'ദൃശ്യം - 2', 'ട്വല്ത്ത്മാന്', എന്നിവയും കോവിഡ് പ്രതിസന്ധി മൂലം ഇടക്കു നിര്‍ത്തി വക്കേണ്ടി വന്ന 'റാം' എന്ന ചിത്രത്തിലും മോഹന്‍ലാലാണ് നായകന്.
റാമിന്റെ ചിത്രീകരണം ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്.
പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. 'കൂമന്' എന്ന ടൈറ്റില്‍ പോലും ചില ദുരൂഹതകള്‍ ഒളിപ്പിച്ചതാണ്. ആ ടൈറ്റിലോടെ വരുന്ന ഈ ചിത്രത്തില്‍ ധാരാളം സസ്പെന്‍സും നാടകീയ മുഹൂര്‍ത്തങ്ങളുമെല്ലാം ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
ഇവിടുത്തെ പൊലീസ് സ്റ്റേഷനിലേക്ക് കര്‍ക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇവിടേക്ക് സ്ഥലം മാറി എത്തുന്നതോടെ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പലരുടേയും ജീവിതത്തെ കീഴ്മേല്‍ മറിക്കുന്നതായി ഇദ്ദേഹത്തിന്റെ വരവ.
സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണയായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു.
പൊലീസ് കോണ്‍സ്റ്റബിള്‍ ഗിരിശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ഇവിടെ ആസിഫ് അലി അവതരിപ്പിക്കുന്നത്.
അനൂപ് മേനോന്, ബാബുരാജ്, രണ്‍ജി പണിക്കര്‍, മേഘനാഥന്, ഹന്ന റെജി കോശി, ബൈജു സന്തോഷ്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്,
രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം, നന്ദു ലാല്‍, പൗളി വത്സന്, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന് ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ് നര്‍മ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂര്‍, സുന്ദര്‍, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരും പ്രധാന താരങ്ങളാണ്.
രചന- കെ.ആര്.കൃഷ്ണകുമാര്‍, സംഗീതം- വിഷ്ണു ശ്യാം, ഗാനങ്ങള്‍- വിനായക് ശശികുമാര്‍, ഛായാഗ്രഹണം- സതീഷ് ക്കുറുപ്പ്, എഡിറ്റിംഗ്- വി.എസ്. വിനായക്, കലാസംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈന്‍- ലിന്‍ഡ ജിത്തു, മേക്കപ്പ്- രതീഷ് വിജയന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അര്‍ഫാസ് അയൂബ്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- സോണി ജി. സോളമന്, എസ്.എ. ഭാസ്ക്കരന്‍.
പ്രൊജക്ട് ഡിസൈനര്‍- ഡിക്സന് പൊടുത്താസ്, പ്രാഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍.
കൊല്ലങ്കോട്, ചിറ്റൂര്‍, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം മാജിക് ഫ്രെയിം റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ബന്നറ്റ് എം. വര്‍ഗീസ്.
Online PR - CinemaNewsAgency.Com