CNA
കൊച്ചി:
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൂമന്'. 'കൂമന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി.
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്വിന് ആന്റണിയാണ് 'കൂമന്' നിര്‍മ്മിക്കുന്നത്. മനു പത്മനാഭന്‍നായരും അഞ്ജലി ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
'കൂമനില്‍ ആസിഫ് അലിക്ക് പുറമേ രഞ്ജി പണിക്കര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി, മേഘനാഥന് തുടങ്ങി ഒരു വന്‍ താരനിതന്നെ അണിനിരക്കുന്നുണ്ട്.
കഥ, തിരക്കഥ- കെ. ആര്. കൃഷ്ണ കുമാര്‍, ഛായാഗ്രഹണം- സതീഷ് കുറുപ്പ്.
പ്രൊജക്ട് ഡിസൈനര്‍- ഡിക്സണ്‍ പൊടുത്താസ്, എഡിറ്റര്‍- വി.എസ്. വിനായക്, സംഗീതം- വിഷ്ണു ശ്യാം, ഗാനരചന- വിനായക് ശശികുമാര്‍, കലാസംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ലിന്റ്റ ജീത്തു, കൊ ഡയറക്ടര്‍- അര്‍ഫാസ് അയൂബ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, മേക്കപ്പ്- പ്രതീഷ് വിജയന്, വി.എഫ്.എക്സ്.- ടോണി മാഗ്മൈത്ത്, സ്റ്റില്‍- ബെനറ്റ് എം. വര്‍ഗീസ്, ഡിസൈന്‍- തോട്ട് സ്റ്റേഷന്, മോഷന്‍ പോസ്റ്റര്‍- മാഗ്മൈത്ത്.
'കൂമന്റെ ചിത്രീകരണം ഫെബ്രുവരി 24ന് കൊല്ലങ്കോട് ആരംഭിക്കും. മറയൂരും കാന്തല്ലൂരും പൊള്ളാച്ചിയുമാണ് മറ്റ് ലൊക്കേഷനുകള്‍.
CLICK HERE TO PLAY THE TRAILLER
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com