CNA
കൊച്ചി:
ജീത്തു ജോസഫ് സംവിധാനം ചെയ്ത 'കൂമന്' എന്ന ചിത്രത്തിന്റെ ടീസര്‍ ഒന്നര മില്യനോളം പ്രേക്ഷകരെ ആകര്ഷിച്ചതിനു തൊട്ടുപിന്നാലെ ഈ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലറും മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ എത്തിയിരിക്കുകയാണ്.
നിരവധി സസ്പെന്‍സും, നിഗൂഢതകളുമൊക്കെ ഒളിപ്പിച്ചു കൊണ്ട്, സമീപകാലത്തെത്തുന്ന ത്രില്ലര്‍ ചിത്രമായതിനാല്‍ ചിത്രത്തിന്റെ ട്രയിലറിനും വന്‍ സ്വീകാര്യത ലഭിച്ചിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്.
തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള അവതരണമാണ് ഈ ചിത്രത്തിനു വേണ്ടി ജീത്തു ജോസഫ് സ്വീകരിച്ചിരിക്കുന്നത്.
വലിയ മുതല്‍ മുടക്കിന്റേയും മികവുറ്റ സാങ്കേതിക മികവിന്റേയും അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആസിഫ് അലിയാണ്.
ഹന്നാ റെജി കോശി, ബാബുരാജ്, അനൂപ് മേനോന്, രണ്‍ജി പണിക്കര്‍, മേഘനാഥന്, ബൈജു സന്തോഷ്, നന്ദു ലാല്‍, ദീപക് പറമ്പോള്‍, ജാഫര്‍ ഇടുക്കി അഭിരാം രാധാകൃഷ്ണന്, റിയാസ് നര്‍മ്മ കല, ജയിംസ് ഏല്യാ, ജയന് ചേര്‍ത്തല, ആദം അയൂബ്, ശ്രിയാശീ, കരാട്ടെ കാര്‍ത്തിക്ക്, രമേഷ് തിലക്, പ്രശാന്ത് മുരളി, പരസ്പരം പ്രദീപ്, വിനോദ് ബോസ്, കുര്യാക്കോസ്, പൗളി വത്സന്, ഫെമിനാ മേരി, സുന്ദര്‍, ഉണ്ണി ചിറ്റൂര്‍, മീനാക്ഷി മഹേഷ് എന്നിവരും പ്രധാന താരങ്ങളാണ്.
രചന- കെ.ആര്. കൃഷ്ണകുമാര്‍, ഗാനങ്ങള്‍- വിനായക് ശശികുമാര്‍, സംഗീതം- വിഷ്ണു ശ്യാം, ഛായാഗ്രഹണം- സതീഷ് ക്കുറുപ്പ്, എഡിറ്റിംഗ്- വി.എസ്. വി നായക്, കലാസംവിധാനം- രാജീവ് കോവിലകം, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍ലാല്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഡിക്സന്‍പൊടുത്താസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്- ജയചന്ദ്രന് കല്ലാടത്ത്, മനു പത്മനാഭന്, എയ്ഞ്ചലീനാ ആന്റണി.
മാജിക്ക് ഫ്രെയിംസ് ആന്റ്, അനന്യാ ഫിലിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും ആല്വിന് ആന്റണിയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം നവംബര്‍ നാലിന് മാജിക്ക് ഫ്രയിം റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ബന്നറ്റ് എം. വര്‍ഗീസ്.
Online PR - CinemaNewsAgency.Com