എ എസ് ദിനേശ്-
തൊടുപുഴ:
യുവനടന് രതീഷ് കൃഷ്ണന്, രേണു സൗന്ദര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്റെ പറമ്പ്' എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴ മുട്ടത്ത് ആരംഭിച്ചു.
നിര്‍മ്മാതാവ് ജോണി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പ്രശസ്ത നടന് ജാഫര്‍ ഇടുക്കി ഫസ്റ്റ് ക്ലാപ്പടിച്ചു.
സലീംകുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സാന്ദ്ര പ്രീഫോംസിന്റെ ബാനറില്‍ ജോണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന് പട്ടേരി നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ജസ്സല്‍ സഹീര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിസ്സാര്‍, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ഗഫൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം- സിബു സുകുമാരന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്- ഹരിസ്, പരസ്യകല-ഐക്യൂറ, ഓഫീസ് നിര്‍വ്വഹണം- വിന്നി കരിയാട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പി ആര് ഒ- എ എസ് ദിനേശ്.