സി എന്‍ എ-
തിരു:
'മുന്‍ഷി' ഫേയിമും മാധ്യമ പ്രവര്‍ത്തകനും അഭിനേതാവും നാടകപ്രവര്‍ത്തകനുമൊക്കെയായ രജു കോലിയക്കോട് സംവിധാനം ചെയ്യുന്ന ഷോര്‍ട് ഫിലിം 'കോഴി' പുറത്തിറങ്ങി.
നവംബര്‍ 1ന് വൈകുന്നേരം 7 മണിക്കായിരുന്നു Odankolli (ഒടങ്കൊലി) എന്ന യൂട്യൂബ് ചാനലിലൂടെ 'കോഴി' റിലീസ് ചെയ്തത്.
കിടപ്പ് രോഗിയായ തങ്കപ്പനും ഭാര്യ തങ്കമ്മയും അയല്‍വാസിയായ രമേശനുമാണ് 'കോഴി' എന്ന ഷോര്‍ട് ഫിലിമിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
മക്കളെക്കാളേറെ പരിചരിച്ചു പോന്ന തന്റെ കോഴികളെ നിരന്തരം കാണാതാകുകയും അതിനെ തിരക്കിയിറങ്ങുന്ന, അല്പം കോഴിത്തരമുള്ള രമേശന് ആ കൂട്ടത്തില്‍ അയല്‍വാസിയായ കിടപ്പ് രോഗി തങ്കപ്പനണ്ണനെയും ഭാര്യയേയും കാണാന്‍ ഇടയാകുന്നു.
അവരും രമേശന്റെ വിഷമത്തില്‍ പങ്കു ചേരുകയും, എല്ലാം ശരിയാകുമെന്നു സമാധാനിപ്പിക്കുകയും ചെയ്യുന്നു.
ശേഷം, അപ്രതീക്ഷിതമായി രമേശന് തന്റെ കോഴിയെ കണ്ടെത്തുകയും തുടര്‍ന്നുള്ള സംഭവ ബഹുലമായ രംഗങ്ങളുമടങ്ങുന്ന അധികം ചിന്തിക്കാനില്ലെങ്കിലും രസകരമായ ഒരു ഷോര്‍ട് ഫിലിം തന്നെയാണ് 'കോഴി'.
ഒടങ്കൊല്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ഷോര്‍ട് ഫിലിമില്‍ അണിമ കോലിയക്കോട്, ഷമി, രജു കോലിയക്കോട് എന്നിവരാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്.
അണിമ കോലിയക്കോടിന്റെതാണ് കഥയും തിരക്കഥയും. രാഗേഷ് ആര് ജി ആണ് ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.
പശ്ചാത്തലസംഗീതം ഒരുക്കിയത് ജോബ്സാജ്, നന്ദു എന്നിവര്‍ ചേര്‍ന്നാണ്. ഗ്രഫിക്സ് വൈശാഖ് എം.എസ്., സ്റ്റുഡിയോ ജെ.എസ്. ക്രിയേറ്റേഴ്സ് ഹബ്ബ്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com