സി എന്‍ എ-
കോഴിക്കോട് :
നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ ശാരദ നാടകങ്ങളിലൂടെയായിരുന്നു അഭിനയ രംഗത്തെത്തിയത്.
1979ല്‍ പുറത്തിറങ്ങിയ 'അങ്കക്കുറി'യാണ് ആദ്യ ചിത്രം.
ഐവി ശശി സംവിധാനം ചെയ്ത 'അനുബന്ധം', 'നാല്ക്കവല', 'അന്യരുടെ ഭൂമി' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
കൂടാതെ 'ഉത്സവപ്പിറ്റേന്ന്', 'സദയം', 'സല്ലാപം', 'കിളിച്ചുണ്ടന്‍ മാമ്പഴം', 'നന്ദനം', 'അമ്മക്കിളിക്കൂട്', 'യുഗപുരുഷന്', 'കുട്ടിസ്രാങ്ക്', 'രാപ്പകല്‍', 'കണ്ണെഴുതി പൊട്ടും തൊട്ട്' തുടങ്ങി നൂറോളം ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഉമദ, സജീവ്, രജിത, ശ്രീജിത്ത് എന്നിവര്‍ മക്കളാണ്.