സി എന്‍ എ-
തൊടുപുഴ:
വിഷ്ണു ഉണ്ണികൃഷ്ണന്, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൃഷ്ണന്‍കുട്ടി പണിതുടങ്ങി' എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. 'പാവ', 'എന്റെ മെഴുതിരി അത്താഴങ്ങള്‍' എന്നീ സിനിമകള്‍ക്ക് ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത് സംഗീത സംവിധായകന് ആനന്ദ് മധുസൂദനന് ആണ്. സിനിമയ്ക്ക് സംഗീതമൊരുക്കുന്നതും ആനന്ദ് മധുസൂദനന് തന്നെയാണ്. ഹരിനാരായണന് ഗാനരചന നിര്‍വഹിക്കുന്നു. പെപ്പര്‍ കോണ്സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസ് നിര്‍മ്മിക്കുന്ന സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണന് സാനിയ ഇയ്യപ്പന്‍ എന്നിവരോടൊപ്പം നിര്‍മ്മാതാവ് സന്തോഷ് ദാമോദരനും ജോയിജോണ്ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ചായാഗ്രഹണം- ജിത്തു ദാമോദര്‍, എഡിറ്റിംഗ്- കിരണ്‍ ദാസ്, കലാസംവിധാനം- എം ബാവ, സൗണ്ട് ഡിസൈനര്‍- ജസ്റ്റിന് ജോസ്, സംഘട്ടനം- അശ്റഫ് ഗുരുക്കള്‍, സ്റ്റീല്‍സ്- മഹേഷ് മഹി മഹേശ്വര്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിച്ചാര്‍ഡ്, അസോസിയേറ്റ് ഡയറക്ടര്‍- രതീഷ്, മേക്കപ്പ്- നജില്‍ അഞ്ചല്‍, കോസ്റ്റും ഡിസൈനര്‍- ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അമ്പിളി കോട്ടയം എന്നിവരാണ് ക്യാമറയ്ക്കു പിന്നിലെ പ്രധാനികള്‍. 'കൃഷ്ണന്‍കുട്ടി പണിതുടങ്ങി' എന്ന സിനിമയുടെ ചിത്രീകരണം ജനുവരി രണ്ടാംവാരം തൊടുപുഴയില്‍ പൂര്‍ത്തിയാകും.