CNA
തിരു:
രാജീവ് രാജേന്ദ്രന് സംവിധാനം ചെയ്ത യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ള 'ക്ഷണികം' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ടീസര്‍ ലോഞ്ചും നടന്നു.
തിരുവനന്തപുരം സ്വാതിതിരുനാള്‍ മ്യൂസിക് കോളേജില്‍ വെച്ചായിരുന്നു ലോഞ്ചിങ്ങ് ചടങ്ങ് നടന്നത്.
ശ്രീമതി ഓമനക്കുട്ടി ടീച്ചര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, സംവിധായകന് മധുപാല്‍, ശ്രീ വി ടി സുനില്‍,ഗായകന് ഹരിശങ്കര്‍ തുടങ്ങിയ പ്രശസ്തര്‍ പങ്കെടുത്തു.
സത്യം ഓഡിയോസ് പകര്പ്പവകാശമെടുത്ത ഗാനങ്ങളുടെ തുക ശ്രീചിത്ര ഹോമിലും, ശിശുഭവനിലും കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ചു.
പ്രണയത്തിന്റെ സന്തോഷവും വിരഹത്തിന്റെ വേദനയും നിറഞ്ഞ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വാനമ്പാടി കെ എസ് ചിത്രയുടെ ആലാപനത്തിലുള്ള താരാട്ട് ഗാനമാണ് പുറത്തിറങ്ങിയത്. ആര് പ്രൊഡക്ഷന്‍സ് ഫിലിമിയുടെ ബാനറിലാണ് നിര്‍മ്മാണം.
'ക്ഷണികം' എന്ന ചിത്രം റിയല്സ്റ്റോറിയെ നിലനിര്‍ത്തി കൊണ്ട് ദീപ്തിനായര്‍ കഥയെഴുതി, അരവിന്ദ് ഉണ്ണി ക്യാമറ ചലിപ്പിച്ച്, രാകേഷ് അശോക ചിത്രസംയോജനം നടത്തുന്നു.
സംഗീത അധ്യാപകനായി വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള വി ടി സുനില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത കവിയത്രി ഡോ: ഷീജാ വക്കം ആണ്.
പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് സാംസണ് സില്വ്വയാണ്. മെലോഡികളുടെ യുവഗായകന് ഹരിശങ്കര്‍ ഈ ചിത്രത്തില്‍ മനോഹരമായ ഒരു പാട്ട് ആലപിച്ചിരിക്കുന്നു.
പാട്ടുകള്‍ മിക്സ് ചെയ്തിരിക്കുന്നത് ഹരികൃഷ്ണനും, മാസ്റ്ററിംഗ് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ No - 1 സോംഗ് മാസ്റ്ററിംഗ് വിദഗ്ധനായ ഷദാബ് റായീനും ആണ്.
ചിത്രത്തിന്റെ ഡബിംഗ് & മിക്സിംഗ് ഷാജി മാധവന്റെ നേതൃത്വത്തില്‍ സില്‍വര്‍ ലെയിന്‍ സ്റ്റുഡിയോയിലാണ് നടന്നത്. ഒപ്പം സിനിമയുടെ മാസ്റ്ററിംഗ് ചെയ്യുന്നത് ജിയോ പയസ് പ്രേമിസ്. സ്റ്റുഡിയോ- ഏരീസ് വിസ്മയാസ് മാക്സ്.
അഭിനേതാക്കള്‍- ജുവല്‍ മേരി, രൂപേഷ് രാജ്, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, രോഹിത് നായര്‍, മീര നായര്‍, ഹരിശങ്കര്‍, ഓസ്റ്റിന്‍, സ്മിത അമ്പു, സുനില്‍ കലാബാബു, അമ്പൂട്ടി, ഷിന്റോ, ബൈജു, റോക്കി സുകുമാരന്‍, അരുണ്‍ സോള്‍, ശില്‍പ്പ, ബേബി നവമി അരവിന്ദ്, അഭിലാഷ് ശ്രീകുമാരന്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷൗക്കത്ത് മന്നലംകുന്ന്, സ്റ്റില്‍സ്- രാം ആര് നായര്‍, വിഷ്ണു മോഹന്‍, കലാസംവിധാനം- മനു ആര് ഇവന്‍സ്, ഡിസൈന്‍സ്- ആദിന് ഒല്ലൂര്‍, പെപ്പര്‍ ബ്ലാക്ക്, ലെയിന്‍ പ്രൊഡ്യൂസര്‍- അഭിലാഷ് ശ്രീകുമാരന്‍ നായര്‍, പ്രെഡക്ഷന്‍ മാനേജര്‍- സുനില്‍കുമാര്‍, വിതരണം- 72 ഫിലിം കമ്പനി, പി ആര് ഒ- എം കെ ഷെജിന്‍ ആലപ്പുഴ.
ചിത്രം ഒരു മെലോഡ്രാമ സസ്പെന്‍സ് രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 'ക്ഷണികം' മാര്‍ച്ച് മാസം തിയേറ്ററിലെത്തുന്നു.
CLICK HERE TO PLAY THE VIDEO
Online PR - CinemaNewsAgency.Com