എ എസ് ദിനേശ്-
കൊച്ചി:
ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റര്ടെയ്ന്മെന്റ് എന്നിവയുടെ ബാനറില്‍ ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, ജിജു ജോണ്‍, ജിന്‍സ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രമാണ് 'കുമാരി'.
ചിത്രത്തിന്റെ പൂജ കര്‍മ്മം എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചു നടന്നു.
ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുമാരി'.
'രണം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് നിര്‍മ്മല്‍ സഹദേവ്, 'ഹേ ജൂഡ് ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്.
രാഹുല്‍ മാധവ്,സ്ഫടികം ജോര്‍ജ്,ഗിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്,സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്, തന്വി റാം, ജിജു ജോണ്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ലൈന്‍ പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, സംഗീതം- ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com