CNA
കൊച്ചി:
സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷിനെ നായകനാക്കി ആര് കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര് ബി ചൗധരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദേവിക സതീഷ്, യാമി എന്നിവര്‍ നായികന്മാരാവുന്നു.
മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി,സോഹന്‍ലാല്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന് പ്രകാശ്, ആല്വിന് ആന്റണി ജൂനിയര്‍, അനീഷ് ഗോപാല്‍, റാഷിക് അജ്മല്‍, ലെന, അനുപ്രഭ, അര്‍ച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ചിമ്പു, വിജയ് തുടങ്ങിയ പ്രശസ്ത താരങ്ങളെ വെച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയ ആര് കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണ് 'കുമ്മാട്ടിക്കളി'.
'ഭരതന്റെ അമരം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'കുമ്മാട്ടിക്കളി' ഒരുക്കുന്നത്' സംവിധായകന് ആര് കെ വിന്‍സെന്റ് സെല്‍വ പറഞ്ഞു.
'അമരം' ചിത്രീകരിച്ച അതേ ലൊക്കേഷനുകളില്‍ തന്നെയാണ് 'കുമ്മാട്ടിക്കളി'യും ചിത്രീകരിക്കുന്നത്.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98 മത്തെ ചിത്രമാണ് 'കുമ്മാട്ടിക്കളി'.
Online PR - CinemaNewsAgency.Com