സി എന്‍ എ-
കൊച്ചി:
മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ 'അഞ്ചാം പാതിര'ക്ക് ശേഷം രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്കി കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.
'അഞ്ചാം പാതിര'യുടെ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന് മാനുവന്‍ തോമസിനും നിര്‍മ്മാതാവായ ആഷിക്ക് ഉസ്മാനുമൊപ്പം നില്ക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ എഫ്ബി പോസ്റ്റ്.
'ത്രില്ലര്‍ ബോയ്സ് വീണ്ടുമെത്തുകയാണ്. ദൈവാനുഗ്രഹത്താല്‍ ഇതും ഒരു ത്രില്ലിംഗ് അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു പക്ഷെ ആ അവസാനം വെറുമൊരു തുടക്കം മാത്രമായിരിക്കാം' എന്നാണ് കുഞ്ചാക്കോ ബോബന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.