CNA
കൊച്ചി:
വിനീത് ശ്രീനിവാസന്, ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന 'കുറുക്കന്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട് സ്കൂള്‍ കാമ്പസ്സില്‍ വെച്ച് നടന്ന ചടങ്ങില്‍ ലോക്നാഥ് ബഹ്റ ഐ പി എസ് സ്വിച്ചോണ്‍ നിര്‍വ്വഹിച്ചപ്പോള്‍ പ്രശസ്ത സംവിധായകന് എം മോഹന്‍ ക്ലാപ്പടിച്ചു.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്, ഗൗരി നന്ദ, ശ്രുതി ജയന്, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്, ബാലാജി ശര്‍മ്മ, കൃഷ്ണന് ബാലകൃഷ്ണന്, നന്ദന് ഉണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
മനോജ് റാം സിംഗ് തിരക്കഥ സംഭാഷണമെഴുതുന്നു.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു.
എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷെമീജ് കൊയിലാണ്ടി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com