സി എന്‍ എ-
ഹൈദരാബാദ്:
പ്രിയ പ്രകാശ് വാരിയര്‍ക്ക് കണ്ണ്കൊണ്ട് ആംഗ്യം കാണിച്ചുമാത്രമല്ല, നൃത്തത്തിലൂടെയും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടാനറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് 'ലഡി ലഡി' എന്ന തെലുങ്ക് പ്രമോ സോങ്ങിലെ നൃത്തത്തിലൂടെ.
മകരസംക്രാന്തി ദിനത്തില്‍ പുറത്തിറക്കിയ ഈ പ്രമോ സോങ്ങ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പ്രിയ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഈ പ്രമോ സോങ്ങിന്റെ റിലീസിനെക്കുറിച്ച് അറിയിച്ചത്. ഈ ഗാനത്തില്‍ പ്രിയ വാരിയര്‍ക്കൊപ്പം ചുവടുവെച്ചിരിക്കുന്നത് രോഹിത് നന്ദനാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രിയ വാരിയറും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്നാണ്.
രഞ്ജിത് സിരിഗിരി നിര്‍മ്മിക്കുന്ന ഗാനം രഘു താപ്പയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കിട്ടു വിസപ്രഗഡയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രീ ചരണ്‍ പക്കലയാണ്.
ഈ ഗാനം മാംഗോ മ്യൂസിക് ആണ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.