വാഴൂര്‍ ജോസ്-
കൊച്ചി:
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച്ച യു.എ.ഇയിലെ റാസല്‍ ഖൈമയില്‍ ആരംഭിച്ചു.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലാ നിര്‍മ്മിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നതാണ്.
സൗബിന് ഷാഹിര്‍ ആദ്യ ഷോട്ടില്‍ അഭിനയിച്ചതോടെയാണ് ചിത്രത്തിന് തുടക്കമിട്ടത്. വളരെ പരിമിതമായ കഥാപാത്രങ്ങളിലൂടെ യഥാര്‍ത്ഥ ജീവിതത്തിന്റെ ഒരു നേര്‍രേഖയാണ് ലാല്‍ ജോസ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഗള്‍ഫിന്റെ വര്‍ണ്ണപ്പകിട്ടില്‍ നിന്നും വിട്ടുമാറി, ഗള്‍ഫില്‍ ജീവിതം കെട്ടിപ്പെടുക്കുവാന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ കഥയാണ് തികച്ചും കുടുംബ പശ്ചാത്തലത്തിലൂടെ ഈ ചിത്രം പറയുന്നത്.
മംമ്താ മോഹന്‍ദാസാണ് ഈ ചിത്രത്തിലെ നായിക. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.
ഡോ. ഇക്ബാല്‍ കുറ്റിപ്പറത്തിന്റേതാണ് തിരക്കഥ. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗീസ്(തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം) ഈണം പകര്‍ന്നിരിക്കുന്നു.
അജ്മല്‍ സാബുവാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം- അജയന് മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റും ഡിസൈന്‍- സമീറാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രഘുരാമവര്‍മ്മ, നിശ്ചല ഛായാഗ്രഹണം- ജയപ്രകാശ് പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- രഞ്ജിത്ത് കരുണാകരന്, ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് ഷൊര്‍ണൂര്‍, എല്‍.ജെ. ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്.