സി എന്‍ എ-
കൊച്ചി:
യുവനടി ലയ സിംസണ്ന്റെ വളരെ വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട് കഴിഞ്ഞ ദിവസം നടന്നു. ഒടിഞ്ഞു പ്ലാസ്റ്റര്‍ ഇട്ട കയ്യുമായാണ് ലയ ഫോട്ടോ ഷൂട്ടിനു എത്തിയത്. കഴിഞ്ഞഒരു വര്‍ഷത്തിനിടയില്‍ ഒമ്പതുസിനിമകളിലും 15 പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ലയ സിംസണ്‍.
കോവിഡ് കാലത്തെ നിരവധി വൈറല്‍ ഫോട്ടോ ഷൂട്ട് കണ്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നു വ്യത്യസ്തമായി ഒടിഞ്ഞ കയ്യുമായി നില്ക്കുന്ന ലയയുടെ ഈ മോഡല്‍ ഫോട്ടോ ഷൂട്ട് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
മോഡലിങ്, ഫാഷന്‍ രംഗത്തോടു ചെറുപ്പം മുതലേയുള്ള താല്പര്യമാണ് ഈ പ്രത്യേക സാഹചര്യത്തിലും ലയ സിംസണെ ഫോട്ടോ ഷൂട്ടിനു എത്തിച്ചത്.
ദൃശ്യം 2 വില്‍ അഭിനയിച്ചു വീട്ടിലെത്തിയ ലയ രണ്ടാഴ്ച മുന്‍പ് ബാഡ്മിന്റണ്‍ കളിക്കുന്നതിനിടയിലാണ് വീണ് കൈയ്യൊടിഞ്ഞത്. കൈയ്യൊടിഞ്ഞപ്പോള്‍ കുറച്ചു നാളത്തേക്ക് ഒന്നും വേണ്ടാന്ന് കരുതി ഇരിക്കുകയായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് നടത്തിയാല്‍ കൊള്ളാമെന്ന് തോന്നിയപ്പോള്‍ ഫോട്ടോഗ്രാഫര്‍ ബിജില്‍ കെ ബിനോയിയോട് പറഞ്ഞു.
ഭിന്നശേഷികാരായ 4 പേര്‍ക്ക് തന്റെ സ്ഥാപനത്തില്‍ ജോലി നല്കി വരുമാന മാര്‍ഗ്ഗം ഉണ്ടാക്കി കൊടുത്ത വ്യക്തിയാണ് ബിജില്‍. ഒരു വിരല്‍ മുറിഞ്ഞാല്‍ പോലും വീട്ടില്‍ അടഞ്ഞിരിക്കുന്നവര്ക്ക് ഇതൊരു മാതൃകയാണെന്ന് ബിജില്‍ കെ ബിനോയി പറയുന്നു.
'ഗാനഗന്ധര്വ്വന്', 'ഷൈലോക്ക്', 'പ്രതിപൂവന്‍ കോഴി', 'ദൃശ്യം2', 'മാലിക്', 'വണ്‍' തുടങ്ങിയ സിനിമകളില്‍ ലയ അഭിനയിച്ചിട്ടുണ്ട്.
കൊച്ചിയില്‍ 'ലയാസ് കിച്ചണ്‍' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം നടത്തുന്നുണ്ടെങ്കിലും ബേസിക്കലി ലയ ഒരു എന്‍ജിനിയറാണ്. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നാലു വര്‍ഷം ജോലി ചെയ്തു. കുടുംബത്തിന് കൂടുതല്‍ സമയവും ശ്രദ്ധയും കൊടുക്കുവാനായി ജോലി വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ഭര്‍ത്താവ് ബിബിന്‍ വിന്‍സെന്റ് ജിയോജിതിലെ ജനറല്‍ മാനേജരാണ്. മക്കള്‍ ആന്റണി, ജോസഫ്, ഏയ്ഞ്ചല്‍.