എ എസ് ദിനേശ്-
കൊച്ചി:
അനൂപ് രത്ന, മേഘ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, സിദ്ദീഖ് മെയ്കോണ്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ലീച്ച്' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
ബുക്ക് ഓഫ് സിനിമയുടെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നിസാം കാലിക്കട്ട്, സാന്‍ ഡി, കണ്ണന് വിശ്വനാഥന്, സുഹൈല്സുല്ത്താന്, ബക്കര്‍, ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു.
അരുണ്‍ ശശി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് കിരണ്‍ ജോസ് സംഗീതം പകരുന്നു.
എഡിറ്റിംഗ്- സംജിത് മുഹമ്മദ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡേവിസണ്‍ സി ജെ, ആര്‍ട്ട്- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യൂംസ്- അശോകന് ആലപ്പുഴ, സ്റ്റില്‍സ്- അനില്‍ വന്ദന, പരസ്യകല- സ്കോട്ട് ഡിസൈന്‍, ആക്ഷന്‍- ഡെയിഞ്ചര്‍ മണി, കൊറിയോഗ്രാഫി- ഷെറീഫ്, ഷിബു മാസ്റ്റര്‍, കാസ്റ്റിംഗ് കോര്‍ഡിനേറ്റര്‍- സുഹൈല്‍ ചോയി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com