സി എന്‍ എ-
കൊച്ചി:
പഴയ കാല ക്യാരക്ടര്‍ നടനും, ഹാസ്യനടനുമായ പോള്‍ വെങ്ങോലയുടെ കൊച്ചുമകന് ജോര്‍ജ് ബേബി സംവിധായകനായി അരങ്ങേറുന്നു. 'ലേഖ' എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്.
ലിംപിഡ് മീഡിയ ലാബ് നിര്‍മ്മിക്കുന്ന 'ലേഖ'യുടെ രചനയും ജോര്‍ജ് ബേബി തന്നെയാണ് നിര്‍വ്വഹിക്കുന്നത്. പെരുമ്പാവൂരും പരിസരങ്ങളിലുമാണ് 'ലേഖ'യുടെ ലൊക്കേഷന്‍.
സാഹചര്യം കൊണ്ട് വേശ്യാവൃത്തി ചെയ്യേണ്ടി വന്ന 'ലേഖ' ഒരു പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുന്നു. അതിനെ തുടര്‍ന്നുണ്ടാവുന്ന അന്വേഷണത്തില്‍ ഉണ്ടാവുന്ന പൊട്ടിത്തെറികള്‍ അവതരിപ്പിക്കുകയാണ് 'ലേഖ' എന്ന ചിത്രത്തിലൂടെ ജോര്‍ജ് ബേബി.
അറിയപ്പെടുന്ന കീബോര്‍ഡിസ്റ്റായ ജോര്‍ജ് ബേബി, പെരുംബാവൂര് അല്ലപ്ര ലിംപിഡ് മീഡിയ സ്റ്റുഡിയോ ഉടമയുമാണ്. നിരവധി ടെലിഫിലിമുകള്‍ക്കും, ആല്‍ബങ്ങള്‍ക്കും ബി.ജി.എം വര്‍ക്കുകള്‍ ചെയ്തിട്ടുള്ള ജോര്‍ജ് ബേബിയുടെ സ്വപ്ന സാക്ഷാത്കാരമാണ് 'ലേഖ' എന്ന ചിത്രം. നല്ലൊരു ത്രില്ലര്‍ ചിത്രമായിരിക്കും 'ലേഖ' എന്ന് ജോര്‍ജ് ബേബി പറയുന്നു.
പോള്‍ വെങ്ങോലയുടെ കൊച്ചുമകനായ ജോര്‍ജ് ബേബി അപ്പൂപ്പന്റ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. പക്ഷേ, ആദ്യം സംഗീതത്തോടാണ് അടുപ്പം തോന്നിയത്. പിന്നെ നല്ലൊരു സംവിധായകനാകണമെന്ന് ആഗ്രഹിച്ചു. ഇപ്പോള്‍ 'ലേഖ'യിലൂടെ തന്റെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ്. 'ലേഖ' ഒ.ടി.ടി റിലീസാണ്. ലിംപിഡ് മീഡിയ ലാബിനുവേണ്ടി റിനോണ്‍ രാജന് നിര്‍മ്മിക്കുന്ന ലേഖയുടെ കഥ, സംവിധാനം- ജോര്‍ജ് ബേബി, തിരക്കഥ- ലിധിന്‍ കുമാര്‍, ക്യാമറ, എഡിറ്റിംഗ്- അനന്തു ഡോറ്റ്സ്, ഗാനരചന- അഖില്‍ ദാസ്, സംഗീതം- കൃഷ്ണദാസ് മണീട്, ബി.ജി.എം- ജോര്‍ജ് ബേബി, കല- വിമല്‍ കലാനികേതന്, തീം മ്യൂസിക്- ജോബി വെങ്ങോല, പി.അര്.ഒ- അയ്മനം സാജന്, ഡിസൈന്‍- ഡോറ്റ്സ് വിഷ്യല്‍ മീഡിയ.
Online PR - CNA.