സി എന്‍ എ-
കൊച്ചി:
കേരള ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ബൈജുരാജ് ചേകവര്‍ സംവിധാനം ചെയ്യുന്ന എല്‍.ഐ.ബി ( 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍') എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ജില്ലയിലെ കായക്കൊടിയില്‍ പൂര്‍ത്തിയായി. ഹേമ എസ്. ചന്ദ്രേടത്ത് എഴുതിയ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍'ന്റെ തിരക്കഥ അക്കാദമിയുടെ സെലക്ഷന് കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.
'കക്ഷി അമ്മിണി പിള്ള' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫറാ ഷിബില, 'വിക്രമാദിത്യന്' എന്ന സിനിമയിലൂടെ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സജ്ന നജം, ആരോഗ്യ പ്രവര്‍ത്തകയായ ലൈല പോക്കര് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രവീണ്‍ പരമേശ്വര്‍, പ്രേംരാജ് കായക്കൊടി, സി എം ഇബ്രാഹിം കുട്ടി, ശ്രീജിത്ത്, സന്തോഷ് സൂര്യ, ശാരദ പാലത്ത്, എ കണ്ണന്, പവിത്രന് തിനൂര് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കോവിഡ് കാലത്തെ ലോക് ഡൗണ്‍ സാഹചര്യത്തില്‍ ഒരു ഹൈറേഞ്ച് ടൗണ്‍ഷിപ്പിലെ ഫാമിലി കോട്ടേജില്‍ ഒറ്റപ്പെട്ടു പോയ വനിതാ ഓട്ടോ ഡ്രൈവറുടെ മാനസിക സംഘര്‍ഷങ്ങളും സഞ്ചാരവുണ് 'എല്‍ ഐ ബി' യുടെ പ്രമേയം.
ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന് നിര്‍വഹിക്കുന്നു. ചിത്രസംയോജനം- ദീപു ജോസഫ്, കലാസംവിധാനം- സുരേഷ് ബാബു നന്ദന, വര്‍ണ്ണ സങ്കലനം- ബിജു പ്രഭാകര്‍, ശബ്ദ രൂപകല്‍പ്പന- രംഗനാഥ് രവി, നിര്‍മ്മാണ നിര്‍വ്വഹണം- മെഹ്ബൂബ് കാലിക്കറ്റ്, വസ്ത്രാലങ്കാരം- രഘുനാഥ് മനയില്‍, ചമയം-ശാരദ പാലത്ത്. ചീഫ് അസോ. ഡയറക്ടര്‍- ഷെനിത്ത്, അസോസിയേറ്റ് ക്യാമറാമാന്- മണികണ്ഠന്, നിശ്ചല ഛായാഗ്രഹണം- രാകേഷ് നായര്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍ പരമേശ്വര്‍, മേയ്ക്കിങ്ങ് വീഡിയോ- അജയന് ചൈത്രം, ഡ്രോണ്‍- ഷിബിന്‍ ദാസ് നന്മണ്ട, അസിസ്റ്റന്റ് ഡയറക്ടര്‍- എ കെ റംഷാദ് മൊകേരി. ആര്‍ട്ട് അസിസ്റ്റന്റസ്- ദില്‍ജിത്ത് കുട്ടന്, നിഖില്‍ എടക്കാട്, ആദിശേഷന് എം എസ്, വീഡിയോ അസ്സിസ്റ്റന്‍സ്- അശ്വിന് പ്രകാശ്, സനജ്.