സി എന്‍ എ-
കൊച്ചി:
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തില്‍ അവാര്‍ഡ് നേടിയ 'LIB' ( Life is beautiful ) എന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ചലച്ചിത്ര അക്കാദമിയുടെ ഓണ്‍ലൈന്‍ ചലച്ചിത്ര മേളയില്‍ ജൂലൈ 11 വൈകിട്ട് 6 മണി മുതല്‍ പ്രദര്‍ശിപ്പിക്കുന്നു. ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേക്കാണ് ചിത്രം അക്കാദമിയുടെ യൂട്യൂബില്‍ ലഭ്യമാകുക.
ബൈജുരാജ് ചേകവര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഹേമ എസ് ചന്ദ്രേടത്ത് എഴുതുന്നു.
ഫെറ ഷിബില, സജ്ന നജാം, അഖില്‍ പ്രഭാകര്‍, പ്രേംരാജ് കായക്കൊടി, പ്രവീണ്‍ പരമേശ്വര്‍, ലൈല തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
കേരള ചലച്ചിത്ര അക്കാദമി & ചേകവാര്'സ് സ്ട്രീറ്റ് ആര്‍ട്സ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന് നിര്‍വ്വഹിക്കുന്നു.
സംഗീതം- ബിജിബാല്‍, ചിത്ര സംയോജനം- ദീപു ജോസഫ്, കോപ്രൊഡ്യൂസര്‍- ബൈജുരാജ് ചേകവര്‍, മിനി മോഹന്‍, ശശികുമാര്‍ തെന്നല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡോക്ടര്‍ ചാന്ദ്നി സജീവന്, വി പി പ്രകാശ്, ഡോക്ടര്‍ മൃണാളിനി, കല- സുരേഷ്ബാബു നന്ദന, മേക്കപ്പ്- ശാരദ, വസ്ത്രാലങ്കാരം- രഘുനാഥ്, ശബ്ദ രൂപകല്പന- രംഗനാഥ് രവി, വി എഫ് എക്സ് & ടൈറ്റില്‍- സുമില്‍ ശ്രീധര്‍, ഡി ഐ- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മെഹമൂദ് കാലിക്കറ്റ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.