സി എന്‍ എ-
ചെന്നൈ:
ഡിസനി പ്ലസ് ഹോട്ട്സ്റ്റാറില്‍ കാജല്‍ അഗര്‍വാള്‍, വൈഭവ് റെഡ്ഡി, കയാല്‍ ആനന്ദി, പ്രിയങ്ക, സെല്‍വ, ഡാനിയല്‍ ആനി പോപ്പ്, സുബ്ബു പഞ്ചു അരുണാചലം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ലൈവ് ടെലികാസ്റ്റ്' തമിഴ് വെബ് സീരീസിന്റെ ആദ്യ എപിസോഡ് റിലീസ് ചെയ്തു.
മൂന്നര മണിക്കൂറോളം വരുന്ന സീരീസ് ഏഴ് എപ്പിസോഡുകളാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ടി വി ചാനല്‍ പ്രവര്‍ത്തകയുടെ റോളിലാണ് കാജല്‍ അഗര്‍വാള്‍ സീരീസില്‍ എത്തുന്നത്. ടി ആര് പി റേറ്റിംഗിനുവേണ്ടി എന്തും ചെയ്യാന്‍ തെയ്യാറായ ഒരു ടെലിവിഷന്‍ ക്രൂവിനെ നയിക്കുന്നത് കാജല്‍ അഗര്‍വാള്‍ അവതരിപ്പിക്കുന്ന ജെന്നിഫര്‍ മാത്യു എന്ന കഥാപാത്രമാണ്.
ഈ ക്രൂ 'ഡാര്‍ക്ക് ടേല്' എന്ന പാരാനോര്‍മല്‍ അനുഭവങ്ങളും മറ്റും ചര്‍ച്ചചെയ്യുന്ന ഒരു റിയാലിറ്റി ഷോ നടത്തുവാനായി തീരുമാനിക്കുന്നു.
പരനോര്മല് അനുഭവസ്ഥര്‍ ഷോവിലൂടെ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ വിവരിക്കുന്നതും പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രൂ അഭിമഖീകരിക്കേണ്ടി വരുന്ന സംഭവങ്ങളും മറ്റുമാണ് 'ലൈവ് ടെലികാസ്റ്റിലൂടെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.