എം.എം. കമ്മത്ത്-
കൊച്ചി:
എസ്സ്.ജെ. വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഷാജന് ജോസ് നിര്‍മ്മിക്കുന്ന 'ലോസ്റ്റ് & ഫൗണ്ട്' (Lost & Found) എന്ന ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ജൂണ്‍ 30ന് യൂട്യൂബിലൂടെ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.
ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ സെഷന്‍സ് 2022 ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന് കരസ്ഥമാക്കിയ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഗോകുല്‍ കൃഷ്ണയാണ്.
പ്രമുഖ സോഷ്യല്‍ മീഡിയ ഇന്ഫ്ളുന്സറും നടിയുമായ അക്ഷയ ഉദയകുമാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സരിന്, അഖില്‍ ശൈലജ ശശിധരന് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കാമുകനായ എമില്‍ കുര്യനെ വീട്ടിലേക്ക് ക്ഷണിക്കുന്ന സംയുക്ത എന്ന പെണ്‍കുട്ടിയുടെ കാഴ്ചയിലും പെരുമാറ്റത്തിലും സംഭവിച്ചിട്ടുള്ള അസ്വഭാവികമായ മാറ്റത്തില്‍ ആശ്ചര്യവും അത്ഭുതവും തോന്നുന്ന എമില്‍, സംയുക്തയുടെ തിരോധാനത്തെ കുറിച്ച് അവളില്‍ നിന്ന് തന്നെ അറിയാന്‍ ശ്രമിക്കുന്നു.
സംയുക്തയുടെ ജീവിതത്തിലുണ്ടായ അസ്വഭാവിക സംഭവങ്ങള്‍ മനസ്സിലാക്കുന്ന എമില്‍ അസ്വസ്ഥനാവുന്നു. തുടര്‍ന്ന് ആ വീട്ടിലുണ്ടാവുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെ ചിത്രം മുന്നോട്ട് പോവുന്നു.
പൂര്‍ണമായും ഒരു ത്രില്ലര്‍ ആഖ്യാനശൈലിയില്‍ കഥ പറയുന്ന ചിത്രം കാലികപ്രസക്തമായ ചില വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ഛായാഗ്രഹണം- ആദര്‍ശ് പി അനില്‍, സംഗീതം- അഭിറാം വി ജയറാം, എഡിറ്റിംഗ്- ആന്‍ഡ്രൂസ് വി എക്സ്സ്, ജോയല്‍ മരങ്ങോലി, ശബ്ദലേഖനം- രോഹിത് നിര്‍മ്മല്‍ നായര്‍.
കളറിംഗ് കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ജേതാവ് ലിജു പ്രഭാകര്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്നു.
ചിത്രം ജൂണ്‍ 30ന് മലയാള സിനിമയിലെ പ്രമുഖരുടെ സോഷ്യല്‍ മീഡിയയിലൂടെ എസ്സ് ജെ വിശ്വല്‍ മീഡിയ (S J Visual Media) യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു.
Online PR - CinemaNewsAgency.Com