Editor - MM Kamath
തിരു:
എസ്. ജെ. വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഷാജന് ജോസ് നിര്‍മ്മിക്കുന്ന 'ലോസ്റ്റ് & ഫൗണ്ട്' എന്ന ഹൃസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
അക്ഷയ ഉദയകുമാര്‍, സരിന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഗോകുല്‍ കൃഷ്ണയാണ്.
നഗരത്തില്‍ തനിച്ചു താമസിക്കുന്ന സംയുക്ത തന്റെ കാമുകനെ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടിലേക്ക് ക്ഷണിക്കുന്നു. അവളുടെ വീട്ടില്‍ എത്തുന്ന കാമുകന് എമിലിന്, അവളിലെ മാറ്റങ്ങളില്‍ ദുരൂഹത അനുഭവപ്പെടുന്നു. തുടര്‍ന്ന് ആ വീട്ടില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്.
കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു പരിമിതമായ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു സിനിമ ചിത്രീകരിച്ചത്.
ഛായാഗ്രഹണം- ആദര്‍ഷ് പി അനില്‍, എഡിറ്റിംഗ്- ജോയല്‍ മരങ്ങോലി, പശ്ചാത്തല സംഗീതം- അഭിറാം വി. ജയറം, സൗണ്ട് ഡിസൈന്‍- രോഹിത് നിര്‍മ്മല്‍ നായര്‍, മേയ്ക്കപ്പ്- ഹര്‍ഷദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സിജോ ജോസ്, അസിസ്റ്റന്റ് ഡയറക്ടര്‍- നിതീഷ് ദേവന്, സ്റ്റില്‍സ്- ജിക്സണ്‍ ജോഷി, കലാസംവിധാനം- കവിത ആര്, ശില്പ വി, പബ്ലിസിറ്റി ഡിസൈന്‍- പള്‍പ്പ് ഫിക്ഷന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബൈജു തോമസ്.
ഉടന്‍ തന്നെ ഓണ്‍ലൈനായി ചിത്രം റിലീസ് ചെയ്യും.
Online PR - CinemaNewsAgency.Com