CNA
കൊച്ചി:
ഇന്ദ്രന്‍സ്, ദേവന്, ഗീത വിജയന്, ശിവജി ഗുരുവായൂര്‍, നാരായണന്‍കുട്ടി, ഉണ്ണി എസ് നായര്‍, മഞ്ജു വിജീഷ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്കി കെ എസ് ഹരിഹരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൂയിസ് ഇലവന്'.
ആധുനിക ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന മത്സരത്തിലെ നന്മകളും തിന്മകളും വരച്ചു കാട്ടുന്ന ചിത്രമായിരിക്കും 'ലൂയിസ് ഇലവന്'.
ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ചില സംഘര്‍ഷങ്ങളും നഷ്ട്ടപെടലുകളും ചിത്രത്തില്‍ അടയാളമാകുന്നുണ്ട്. യുവത്വതിന്റെ ചോരത്തിളപ്പില്‍ നേരിന്റെ കാഴ്ചകള്‍ സമൂഹത്തിനു വെളിപ്പെടുത്തുന്ന യുവാവ് സ്വയം ബലിയാടകേണ്ടിവരുന്ന സാഹചര്യത്തില്‍ അയാള്‍ക്ക് ജീവിതം കൈവിട്ടു പോകുമെന്ന ബോധ്യത്തിലും സത്യത്തിന്റെ പാത കൈവിടുന്നില്ല.
സസ്പെന്‍സും ത്രില്ലറും ഉള്‍പ്പെടുത്തി വേറിട്ടൊരു കാഴ്ച്ച ഒരുക്കുകയാണ് സംവിധായകന് കെ എസ് ഹരിഹരന്. നിര്‍മാണം- രമേശ് കോട്ടപ്പുറം, ഛായാഗ്രഹണം- ടി എസ് ബാബു, തിരക്കഥ, സംഭാഷണം- രാജേഷ് കോട്ടപ്പടി, ഗാനരചന- കെ എസ് ഹരിഹരന്, സംഗീതം- ഭവനേഷ്, ആലാപനം- ബേബി സാത്വിക.
ജനുവരി ആദ്യം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com