CNA
കൊച്ചി:
ഡ്യുസ് വിഷന്‍സിന്റെ ബാനറില്‍ നോബിള്‍ ആന്റണി, അരുണിമ ഷാജന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോല്‍ സംവിധാനം ചെയ്യുന്ന
'മലര് മഞ്ഞു തുള്ളിയായ്...' എന്ന മ്യൂസിക്ക് വീഡിയോ ആല്‍ബം എസ്സാര്‍ എന്റര്‍ടൈന്‍മെന്റ് യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.
ജയന് ടി ക്ഷത്രിയ എഴുതിയ വരികള്‍ക്ക് നെല്‍സ് സംഗീതം പകര്‍ന്ന് ഗോകുല്‍ ഉണ്ണികൃഷ്ണന് ആലപിച്ച വീഡിയോ ആല്‍ബത്തിന്റെ ഛായാഗ്രഹണം ഉമേഷ് കുമാര്‍ മാവൂര്‍ നിര്‍വ്വഹിക്കുന്നു.
മദീന, സിജോ തോമസ്, അനില്‍ കുമാര്‍ തൊമ്മന്‍കുത്ത്, രാജേഷ് കെ എസ് വണ്ണപ്പുറം, ഷാജന്, ഹെന്‍ഡ്രിക് നോബിള്‍, നന്ദന സുന്ദര്‍, വൃന്ദ എസ് ജ്യോതിസ്, കാര്‍ത്തിക് കെ മഹേഷ്, വൈഗ നവീന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ വീഡിയോ ആല്‍ബം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്നു.
സഹ നിര്‍മ്മാണം- രമേഷ് ഖാന്, ഷിന്‍സി സാന്‍ കോതമംഗലം, എഡിറ്റിംഗ്- ഫസ്റ്റ് കട്ട് സ്റ്റുഡിയോ, വസ്ത്രലങ്കാരം- മന്ത്ര ടെക്സോഫൈന്‍ വണ്ണപ്പുറം, ചമയം- മദീന, സെക്കന്റ് ക്യാമറ- സോനു, സാങ്കേതിക സഹായം- ദീപ കെ എസ്, അര്ജുന് എസ്., പി ആര്‍ഒ- എഎസ്ദിനേശ്.
Online PR - CinemaNewsAgency.Com