സി എന്‍ എ-
തിരു:
മാന്‍സ് സിനിമാസ് എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ ചലചിത്ര നിര്‍മ്മാണ കമ്പനിയുടെ ഉത്ഘാടനം ഫെബ്രുവരി 10ന് തിരുവനന്തപുരം അരോമ ഹോട്ടലില്‍ നടന്നു.
നടന്മാരായ ജോസ്, ഷാനവാസ്, കൊച്ചുപ്രേമന്, മധുമേനോന് ,ഗിരിജാ പ്രേമന് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചു ആദ്യ സിനിമയും പ്രഖ്യാപിച്ചു.
നസീര്‍ നെടുമ്പാറയില്‍, അബ്ദുള്‍ സലാം വഴിമുക്ക് എന്നിവരുടെ ഉടമസ്ഥതയിലുള്ള മാന്‍സ് സിനിമാസ് നിര്‍മ്മിക്കുന്ന പ്രഥമ ചിത്രം 'അവളുടെ മകള്‍',
മധു ചക്രപാണി സംവിധാനം ചെയ്യുന്നു.
വര്‍ഷങ്ങളായി സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്കു ചെയ്യുന്ന മധുചക്രപാണി രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന 'അവളുടെ മകള്‍' എന്ന സിനിമയുടെ ചിത്രീകരണം ഉടനെആരംഭിക്കും.
പ്രമുഖ താരങ്ങളോടൊപ്പം, പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
ഗാനരചന- പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം- പെരുമ്പാവൂര്‍ ജി.രവീദ്രനാഥ്, പി.ആര്.ഒ- അയ്മനം സാജന്.