സി എന്‍ എ-
ചെന്നൈ:
മധുരയില്‍ നിന്ന് തമിഴ് സിനിമയിലെത്തി കൊടിനാട്ടിയ ശശികുമാര്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് എംജിആര്‍ മകന്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറിന്റെ കഥയുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ല. എംജിആര്‍ എന്നത് വലിയൊരു സംഭവത്തിന്റെ ചുരുക്കെഴുത്താണ്. നടനും സംവിധായകനും നിര്‍മ്മാതാവുമായ ശശി കുമാറിനെ നായകനാക്കി പൊന്‍ റാം സംവിധാനം ചെയ്യുന്ന സിനിമയാണ് എംജിആര്‍ മകന്. പൊന്‍ റാം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്. ശശികുമാര്‍, സത്യരാജ്, സമുദ്രക്കനി, ശരണ്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എംജിആര്‍ മകന് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.