സി എന്‍ എ-
ചെന്നൈ:
ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് റൊമാന്റിക് ചിത്രമായ 'മാര' ആമസോണ്‍ പ്രൈമില്‍ എത്തി. ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനം എന്നാല്‍ പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് തീയ്യതി മാറ്റുകയായിരുന്നു.
2015ല്‍ മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത 'ചാര്‍ലി' എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ് 'മാര'.
ചിത്രത്തില്‍ മാധവന്, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവദയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയും ചേര്‍ന്നാണ് 'മാര' നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ജിബ്രാന്. തിരക്കഥ നീലന്, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.